സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇടയ്ക്കിടയ്ക്ക് ഉള്ള മൂത്രശങ്ക. പ്രായമായ ഈ പ്രശ്നം കൂടുതലായും ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരിൽ പോലും ഈ ബുദ്ധിമുട്ട് കണ്ടുവരുന്നു. നമ്മുടെ മൂത്രസഞ്ചി എന്ന് പറഞ്ഞാൽ മാംസപേശികൾ കൊണ്ടുണ്ടാക്കിയ അറയാണ്. 400 എം എൽ മുതൽ 600 എം എൽ വരെ മൂത്രം സംഭരിച്ചു വയ്ക്കാനുള്ള കഴിവ് അതിനുണ്ട്.
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും എട്ടു മുതൽ 9 തവണ വരെ മൂത്രശങ്കയുണ്ടാകും എന്നാൽ ഇതിൽ കൂടുതലായി തോന്നൽ ഉണ്ടാകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നു. മൂത്രശങ്കയുണ്ടാകുന്നതിന് രണ്ടു കാരണങ്ങളാണ് ഉള്ളത് ആദ്യത്തേത് മൂത്രസഞ്ചി കൂടുതൽ നിറയുന്നതാണ്, രണ്ടാമതായി ഇത് അധികം നിറഞ്ഞില്ലെങ്കിലും മൂത്രമൊഴിക്കാൻ തോന്നുന്നു എന്നാൽ അധികം മൂത്രം വിസർജിക്കുവാൻ ഉണ്ടാവുകയുമില്ല.
ഇതിന് പല കാരണങ്ങളുമുണ്ട്, പ്രമേഹം ഉള്ളവർക്ക് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാവാം. രക്തത്തിൽ ഷുഗറിന്റെ അളവ് കൂടുമ്പോൾ അത് അപകടം ആണെന്ന് കണ്ടു വൃക്കകൾ അമിതമായ ഷുഗറിന് പുറന്തള്ളാനായി കൂടുതലായി പ്രവർത്തിക്കുന്നു അതുമൂലം അമിത മൂത്രശങ്കയുണ്ടാകും. പ്രമേഹ രോഗത്തിൻറെ പ്രധാന ലക്ഷണമായി ഇതിനെ കണക്കാക്കാം. ഗർഭാവസ്ഥയിലും ഇത് സാധാരണയാണ്, അരക്കെട്ടിനകത്തുള്ള ഭാഗത്താണ് കുഞ്ഞിൻറെ സ്ഥാനം.
ഇതിലൂടെ മറ്റ് ശരീരഭാഗങ്ങൾക്ക് പ്രഷർ അനുഭവപ്പെടുന്നു അതു മൂത്രശങ്കയ്ക്ക് കാരണമാകാം. ചില മരുന്നുകൾ കഴിക്കുന്നതിലൂടെയും ഈ ബുദ്ധിമുട്ട് ഉണ്ടാവുന്നു. തലച്ചോറിനെ ബാധിക്കുന്ന ചില അസുഖങ്ങൾക്കും ലക്ഷണമായി ഇതിനെ കണക്കാക്കാം. സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ആണെങ്കിൽ ഇത്തരത്തിൽ മൂത്രശങ്ക വരാം. രക്തത്തിൽ കാൽസ്യം കൂടുന്ന അവസ്ഥയിലും, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന പിഴവുകൾ മൂലകം, സ്ത്രീകളിൽ ഫൈബ്രോയ്ഡ് മൂലവും ഇത് ഉണ്ടാകുന്നു.