മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു കൊച്ചു താരമാണ് വൃദ്ധി വിശാൽ. അല്ലു അർജുൻ അഭിനയിച്ച സിനിമയിലെ ബുട്ടബൊമ്മ ഗാനത്തിന് ചുവടു വെച്ചാണ് ഈ കൊച്ചു മിടുക്കി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. ഭാഗ്യം എന്ന് പറയട്ടെ പിന്നീട് അങ്ങോട്ട് ഈ കൊച്ചു മിടുക്കിയെ അന്വേഷിച്ചാണ് മലയാളികൾ എത്തുന്നത്. തുടർന്ന് നിരവധി വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളികൾക്ക് മുമ്പിൽ എത്തുകയും ഈ കുട്ടികുറുമ്പിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ഈ കുട്ടിക്കുറുമ്പിയെ എല്ലാവരും സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കാണുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് വൃദ്ധി വിശാൽ. ഈ ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരാണ് വൃദ്ധി കുട്ടിക്ക് ഉള്ളത്. ഈ കൊച്ചു മിടുക്കി നിരവധി വീഡിയോകൾ ആണ് ആരാധകർക്ക് ആയ് സോഷ്യൽ മീഡിയകളിലൂടെ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. പടക് പടക് എന്ന തമിഴ് ഗാനത്തിന് അതിമനോഹരമായാണ് വൃദ്ധി ചുവടുകൾ വെക്കുന്നത്.
ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണ് വീഡിയോ സൃഷ്ടിക്കുന്നത്. വീഡിയോയിൽ ഒരു ഫുട്ബോൾ പിടിച്ച് കിടിലൻ ആറ്റിട്യൂട് ആയാണ് വൃദ്ധി എത്തുന്നത്. ആറ്റിട്യൂട് മാത്രമല്ല അതിനൊപ്പം തന്നെ ഡാൻസും വളരെ രസകരമായിരുന്നു. ഈ കൊച്ചു മിടുക്കിയുടെ വീഡിയോ പുറത്തുവന്നത് മുതൽ നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നൽകി രംഗത്ത് എത്തുന്നത്.
ഇനിയും ഈ കൊച്ചു മിടുക്കിയുടെ കൂടുതൽ വീഡിയോകളും ചിത്രങ്ങളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഡാൻസിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയ വൃദ്ധി ഏതാനും ചുരുക്കം സിനിമകളിൽ ഭാഗമാകാൻ സാധിച്ചു. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന ചലച്ചിത്രത്തിലാണ് വൃദ്ധി ഏറ്റവും പുതിയതായി അഭിനയിച്ചത്.
View this post on Instagram