കിടിലൻ നൃത്ത ചുവടുകളുമായി വൃദ്ധിയും കുടുംബവും.!! വീഡിയോ വൈറലാക്കി ആരാധകർ.

വളരെ ചെറുപ്രായത്തിൽ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കിയ കൊച്ചു താരമാണ് വൃദ്ധി വിശാൽ. നിരവധി പേരാണ് വൃദ്ധി കുട്ടിക്ക് ആരാധകരായുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ വൃദ്ധി ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോകളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കുന്നത്. കൊച്ചു മിടുക്കിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ധനുഷ് നായകനായ തിരിച്ചിത്രമ്പലം എന്ന ചലച്ചിത്രത്തിലെ തായ് കെളവി എന്ന ഗാനത്തിനാണ് വൃദ്ധിയും അമ്മ ഗായത്രിയും അച്ഛൻ വിശാലും ചുവടുകൾ വയ്ക്കുന്നത്. ഇത്ര ചെറുതായത്തിൽ തന്നെ വളരെ മനോഹരമായി ഡാൻസ് കളിക്കുന്ന വൃദ്ധിയുടെ വീഡിയോകൾ കാണാൻ ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ വീഡിയോയിൽ വൃദ്ധി കുട്ടി രണ്ടു വേഷങ്ങളിൽ എത്തുന്നുണ്ട്. വീഡിയോകളിൽ എപ്പോഴും വ്യത്യസ്ത കൊണ്ടുവരാൻ വൃദ്ധി കുട്ടി ശ്രെമിക്കാറുണ്ട്. നിഷ്കളങ്കമായ ചിരിയും, കുട്ടികുറുമ്പും, കുസൃതികളെലാം തന്നെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. നല്ലൊരു ഡാൻസർ മാത്രമല്ല ഏതാനും ചില സിനിമകളിലും ഭാഗമാകാൻ വൃദ്ധിക്ക് സാധിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിൽ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

പൃഥ്വിരാജ് നായകനായ് എത്തുന്ന സിനിമയാണ് കടുവ. ഈ സിനിമയിൽ പ്രിത്വിരാജിന്റെ മകളായാണ് വൃദ്ധി എത്തുന്നത്. നിരവധി പേരാണ് ഈ കൊച്ചു മിടുക്കിയുടെ വീഡിയോക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്ത് എത്തുന്നത്. ഇനിയും ഈ കൊച്ചു മിടുക്കിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ പുതിയ രീതിയിലുള്ള വിഡിയോകൾ കാണാനും കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *