വീണ്ടും വാപ്പയായ് ഒമർ ലുലു!! സന്തോഷ വാർത്ത അറിയിച്ച് ഒമർ ലുലുവും കുടുംബവും.

ഹാപ്പി വെഡിങ് എന്ന സിനിമ സംവിധാനം ചെയ്ത് മലയാളികൾക്കു മുമ്പിൽ എത്തിയ താരമാണ് ഒമർ ലുലു. താരത്തിന്റെ ആദ്യത്തെ സിനിമ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തുടർന്ന് ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക, തുടങ്ങി നിരവധി സിനിമകളാണ് സംവിധാനം ചെയ്തത്. ഇപ്പോൾ മോളിവുഡിലെ തിരക്കുള്ള സംവിധായകനായി മാറുകയാണ് താരം. ഒമർ ലുലുവിന്റെ എല്ലാ വാർത്തകളും ആരാധകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് താരത്തിന്റെ പുതിയ വാർത്തകൾ. റിൻഷിയെ ആണ് ഒമർ ലുലു വിവാഹം ചെയ്തിരിക്കുന്നത്. മൂന്നാമതൊരു പെൺകുട്ടി ജനിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്. നല്ല സമയം എന്നും പെൺകുഞ്ഞ് ആണെന്നും ഭാര്യക്ക് സുഖപ്രസവം ആണെന്നും ഉമ്മയും മോളും സുഖമായിരിക്കുന്നു എന്നും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നു.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. തന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്ന സന്തോഷത്തിലാണ് ഒമർ. കുഞ്ഞനിയത്തിയെ കാണാൻ ഏറെ സന്തോഷത്തോടെയാണ് ഒമർ ലുലുവിന്റ ആദ്യത്തെ രണ്ട് മക്കൾ കാത്തിരിക്കുന്നത്.പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ സിനിമകളാണ് ഒമർ ലുലു പുതുതായി സംവിധാനം ചെയുന്നത്. പുതിയ സിനിമയായ നല്ല സമയത്തിന്റെ വിശേഷങ്ങൾ ആണ് ഒമർ ലുലു പങ്കുവെക്കുന്നത്.

നല്ല സമയം എന്ന പുതിയ സിനിമയിൽ നടൻ ഇർഷാദ് ആണ് അഭിനയിക്കുന്നത്. തൃശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥൻ ആണ് നല്ല സമയം എന്ന പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. നല്ല സമയം എന്ന സിനിമയിലൂടെ ഏവർക്കും നല്ല സമയം ആകട്ടെ എന്നും പറയുന്നു. ഒമർ ലുലുവിന്റെ സിനിമകൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *