Onam Sadhya Recipes : ഓണത്തിന് സദ്യ തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ബീറ്റ്റൂട്ട് കിച്ചടി എല്ലാവരും ഇതുപോലെ ഒരു കിച്ചടി തയ്യാറാക്കൂ. ഓണസദ്യ ഗംഭീരമാകാം. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി വലുപ്പത്തിലുള്ള രണ്ട് ബീറ്റ്റൂട്ട് എടുത്ത് നല്ലതുപോലെ ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഒരു മൺപാത്രം എടുത്ത് അതിലേക്ക് ബീറ്റ് റൂട്ട് ഗ്രേറ്റ് ചെയ്തത് ഇട്ടുകൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക വെള്ളം ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ വേവിക്കാൻ വയ്ക്കുക അടച്ചുവെച്ച് വേവിക്കാവുന്നതാണ്. ഇതേ സമയത്ത് ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ നല്ല ജീരകം അര ടീസ്പൂൺ കടുക് ഒരു ചെറിയ കഷണം ഇഞ്ചി ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റിവയ്ക്കുക.
വീട്ടിലോട്ട് നല്ലതുപോലെ വെന്തു കഴിഞ്ഞതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലതുപോലെ വേവിച്ചെടുക്കുക അരപ്പ് നല്ലതുപോലെ ഭാഗമായതിനു ശേഷം ഒരു കപ്പ് കട്ട തൈര് എടുക്കുക ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് നന്നായി ഉടച്ചു കൊടുക്കുക. ശേഷം ബീറ്റ് റൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക ഉടനെ തന്നെ ഇറക്കി വയ്ക്കുക. തൈര് ചേർത് കഴിഞ്ഞാൽ പിന്നെ ചൂടാക്കാൻ പാടില്ല ഉടനെ തന്നെ ഇറക്കി വയ്ക്കേണ്ടതാണ്.
അടുത്തതായി ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക മൂന്ന് വറ്റൽമുളക് ചേർത്തു കൊടുക്കുക കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. ഇതെല്ലാം മൂത്ത് വരുമ്പോൾ ബീറ്റ്റൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം. ബീറ്റ് റൂട്ട് കിച്ചടി എല്ലാവരും ഇതുപോലെ തയ്യാറാക്കു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.