ഒരുതവണ മത്തി ഇതുപോലെ തയ്യാറാക്കി നോക്കൂ, കിടിലൻ ടേസ്റ്റാണ്…

മീൻ പൊരിച്ചു കഴിക്കുവാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. അതിലും ഏറ്റവും മികച്ചതും പോഷകങ്ങൾ നിറഞ്ഞതുമായ ഒന്നാണ് മത്തി. വളരെ വ്യത്യസ്തമായ രീതിയിൽ മത്തി പൊരിച്ചെടുക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. മത്തി നന്നാക്കിയതിനു ശേഷം നല്ല വൃത്തിയായി തന്നെ വരഞ്ഞെടുക്കുക. ഇനി ഇതിനുള്ള അരപ്പാണ് തയ്യാറാക്കേണ്ടത് അതിനായി മിക്സിയുടെ ഒരു ചെറിയ ജാർ എടുക്കുക.

പച്ചമുളക് അതിലെ അരി കളഞ്ഞതും കളയാത്തതുമായി ഏഴെണ്ണം വീതം എടുക്കുക. അങ്ങനെ എടുക്കുമ്പോൾ കൂടുതൽ മസാല ലഭിക്കുകയും ചെയ്യും എരിവ് കൂടുകയും ഇല്ല. നിങ്ങൾക്ക് എത്ര എരിവ് ആവശ്യമുണ്ടോ അതിനനുസരിച്ച് പച്ചമുളക് എണ്ണത്തിൽ വ്യത്യാസവും ഉണ്ടാകും. അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് നാലോ അഞ്ചോ വലിയ വെളുത്തുള്ളി കൂടി ചേർത്തു കൊടുക്കണം.

പിന്നീട് അതിലേക്ക് കുറച്ച് ചെറിയ ഉള്ളി തൊലി കളഞ്ഞു ചേർക്കുക ഒരു ചെറിയ സ്പൂൺ പെരുംജീരകവും കൂടി ചേർത്തു കൊടുക്കണം. ടേസ്റ്റ് വർധിക്കാനും നല്ല സ്മെല്ല് ഉണ്ടാകാനും പെരുംജീരകം വളരെ നല്ലതാണ്. ഒരു മുളക് കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ചു മഞ്ഞൾപൊടി കൂടി ചേർത്തു കൊടുക്കണം.

മുളകുപൊടി ചേർക്കേണ്ട ആവശ്യമില്ല അതിനുപകരം ആണ് ആവശ്യത്തിന് പച്ചമുളക് ചേർത്തിട്ടുള്ളത്. പിന്നീട് അതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. ചെറുനാരങ്ങയുടെ പകുതി നീര് കൂടി ചേർക്കണം. ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി അരച്ചെടുക്കുക. വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.