മിക്ക വീടുകളിലെയും ഒരു പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. പാറ്റകളെ കൊല്ലാനായി വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭിക്കുമെങ്കിലും ഇവയെല്ലാം ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ ഇത്തരം ഉൽപ്പന്നങ്ങൾ ആപത്താണ് എന്നുവേണം പറയുവാൻ. വിഷാംശം അടങ്ങിയ അത്തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് പകരം നമുക്ക് ചെയ്യാവുന്ന നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
കുട്ടികളുള്ള വീട്ടിൽ ധൈര്യമായി ചെയ്യാൻ കഴിയുന്ന ഒരു മെത്തേഡ് ആണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഷാംപൂ ഇട്ടു കൊടുക്കണം. നിങ്ങൾ ഉപയോഗിക്കുന്ന ഏതുതരം ഷാമ്പു വേണമെങ്കിലും ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി അതിലേക്ക് ആയി അരക്കപ്പ് വെള്ളം ഒഴിക്കുക. സാധാരണ പച്ചവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്.
ഇത് പാറ്റയെ കൊല്ലാൻ വേണ്ടി മാത്രമല്ല ചെറിയ ചെറിയ പ്രാണികൾ ഉറുമ്പുകൾ എന്നിവയെ കൊല്ലാനും ഇത് ഉപയോഗിക്കാവുന്നതാണ്. ഷാംപൂവും വെള്ളവും നന്നായി യോജിപ്പിച്ച് ഇളക്കിയതിനു ശേഷം അതിലേക്ക് മൂന്നു സ്പൂൺ വിനാഗിരി ചേർത്തു കൊടുക്കുക. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ്.
ആ ലായനി പാറ്റകൾ, ഉറുമ്പുകൾ, ചെറിയ പ്രാണികൾ എന്നിവ വരുന്ന ഭാഗത്തേക്കായി നന്നായി സ്പ്രേ ചെയ്തു കൊടുക്കണം. നടക്കുന്ന ഭാഗത്ത് ഇവ ഒഴിച്ചു കൊടുക്കരുത്, ഷാമ്പു ഉള്ളതുകൊണ്ട് തന്നെ തെന്നി പോവാനുള്ള സാധ്യതയുണ്ട്. പാറ്റകൾ കൂടുതലായി വരുന്ന ഭാഗങ്ങളിലും കോർണറുകളിലുമായി അത് സ്പ്രേ ചെയ്തു കൊടുക്കാം. നല്ല ഇഫക്ടീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ആർക്കുവേണമെങ്കിലും ഇത് ട്രൈ ചെയ്തു നോക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.