നമുക്ക് ഒഴിവാക്കാൻ സാധിക്കാത്ത ഒരു പ്രധാന ഭക്ഷ്യവസ്തുവാണ് ഉള്ളി. ഉള്ളി ചേർക്കുന്നത് രുചിക്ക് മാത്രമല്ല നിരവധി ഗുണങ്ങൾ അതിനുണ്ട്. ഉള്ളികൾ വിവിധ തരത്തിലുണ്ട്, ചുവന്നുള്ളി ,സവാള, വെളുത്തുള്ളി എന്നിങ്ങനെ. ഉള്ളിയിൽ ധാരാളമായി സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇത് സഹായകമാകും.
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡുകളും സൾഫേറ്റുകളും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ ധാരാളം ആയി കാൽസ്യം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അസ്ഥികൾക്ക് ബലം നൽകുവാൻ കഴിയും. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും ദിവസവും ഉള്ളി കഴിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു.
ശരീരത്തിൻറെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ക്യാൻസർ പോലുള്ള രോഗങ്ങളെ തടയാനും ഉള്ളി വളരെ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നൽകുന്നതിൽ അലർജിക്ക് വലിയ ഒരു പങ്കുണ്ട്. ആത്മാ പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് ഉള്ളി കഴിക്കുന്നത് കൊണ്ട് ശ്വാസംമുട്ടൽ തടയുവാൻ സാധിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡുകളാണ് ആ ഗുണം നൽകുന്നത്. കണ്ണിന് കാഴ്ച നൽകുവാൻ ഉള്ളിയിലെ സെലീനിയം സഹായകമാകുന്നു.
നമ്മളിൽ പലരും ഉള്ളി കഴിക്കുന്നത് കൊണ്ട് വായനാറ്റം ഉണ്ടാകുമെന്ന് ചിന്തിക്കുന്നവരാണ് എന്നാൽ വായുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ളി സഹായകമാകുന്നു. പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് പരിഹരിക്കുന്നതിന് ഇതിൽ അടങ്ങിയിരിക്കുന്ന ലൈംഗിക സംയുക്തങ്ങൾക്ക് സാധിക്കുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിലെ പിഗ്മെന്റേഷൻ ഒഴിവാക്കുവാൻ ഏറെ ഗുണം ചെയ്യുന്നവയാണ്. മുടി വളർച്ചയ്ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഉള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.