സവാളയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു ഉള്ളി തോരൻ തയ്യാറാക്കി എടുക്കാം. ഇനി ചോറുണ്ണാനായി മറ്റ് കറികളുടെ ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഉള്ളി തോരൻ എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്കു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് രണ്ട് ഉണക്കമുളക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക. സവാള വഴന്നു വരുന്ന സമയം കൊണ്ട് ഇതിലേക്ക് ഒരു അരപ്പ് തയ്യാറാക്കണം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക അതിലേക്ക് രണ്ട് പച്ചമുളക് ചേർത്തു കൊടുക്കുക അതിനുശേഷം മൂന്നു വലിയ വെളുത്തുള്ളിയും ചേർത്ത് നല്ലതുപോലെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
തയ്യാറാക്കിയ ഈ അരപ്പ് വാടി വന്നിരിക്കുന്ന സവാളയിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക. തേങ്ങയിലേക്ക് സവാള എല്ലാം നന്നായി ചേർന്നു വന്നതിനു ശേഷം പാത്രത്തിലേക്ക് മാറ്റാം. ഇനി എല്ലാവരും തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഉള്ളി തോരൻ ഇന്നു തന്നെ ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.