ഉള്ളിയും വെളുത്തുള്ളിയും വേഗത്തിൽ തൊലി കളയാൻ ഇതാ ഒരു അടിപൊളി ടെക്നിക്…

അടുക്കളയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഭക്ഷ്യവസ്തുവാണ് ഉള്ളി. ഇന്ന് ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളിലും ഇവ ചേർക്കുന്നുണ്ട്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ വെളുത്തുള്ളിയും ചുവന്നുള്ളിയും എല്ലാം നന്നാക്കി എടുക്കുവാൻ ആണ് ഏറെ ബുദ്ധിമുട്ട്. എന്നാൽ ഇവയുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലുതാണ്. സവാള എളുപ്പത്തിൽ തൊലി കളയാനായി ആദ്യം രണ്ടായി മുറിക്കുക.

അങ്ങനെ മുറിച്ചു കഴിയുമ്പോൾ എളുപ്പത്തിൽ തന്നെ രണ്ടു ഭാഗത്തെയും തൊലികൾ അടർന്നു വരും. സവാളയുടെ ഞെട്ടിന്റെ ഭാഗം കളയാതെ കറിയിൽ ഉപയോഗിച്ചാൽ കറികൾക്ക് യാതൊരു ടെസ്റ്റും ഉണ്ടാവുകയില്ല. സവാള അരിയുമ്പോൾ എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് കണ്ണിൽ നിന്നും വെള്ളം വരുക എന്നത്. എന്നാൽ അടുത്ത വെള്ളം ഒരു പാത്രത്തിൽ എടുത്തുവെച്ച് സവാള അരിഞ്ഞാൽ കണ്ണിൽ നിന്നും വെള്ളം വരും എന്ന പ്രശ്നം ഉണ്ടാവുകയില്ല.

ഉള്ളിയുടെ തൊലി കളയുവാൻ എല്ലാവർക്കും മടിയാണ്. കുറച്ചു സമയം അവ വെള്ളത്തിൽ ഇട്ടുവച്ച് അതിനുശേഷം കൈകൾ കൊണ്ട് ഞെരടിയാൽ വേഗത്തിൽ തൊലി അടർന്നു വരും. കണ്ണിൽ നിന്നും വെള്ളം വരാതെ തന്നെ കുഞ്ഞുള്ളി തൊലി കളഞ്ഞ് എടുക്കാൻ സാധിക്കും. ഉള്ളിനേക്കാളും നമുക്ക് മടി വെളുത്തുള്ളി തൊലി കളയാനാണ്.

വളരെ ചെറിയ അല്ലികൾ ആയതുകൊണ്ട് തന്നെ അവ തൊലി കളഞ്ഞ് എടുക്കുവാൻ കുറെ സമയം ആവശ്യമായി വരും. ആദ്യം തന്നെ വെളുത്തുള്ളിയുടെ അല്ലികൾ അടർത്തിയെടുക്കുക, ഒരു തുണിയിൽ ഇവ ആക്കിയതിനു ശേഷം കിഴിയായി കെട്ടിവയ്ക്കുക. അത് കുറച്ചു സമയം ഫ്രീസറിൽ വയ്ക്കുക. 20 മിനിറ്റിനു ശേഷം എടുത്താൽ വേഗത്തിൽ തന്നെ അവ തൊലി കളഞ്ഞ് എടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.