എല്ലാ പ്രായക്കാർക്കും തന്നെ ഇഷ്ടമുള്ള ഒരു പഴവർഗമാണ് ഓറഞ്ച്. സാധാരണ നമ്മൾ എല്ലാം ഓറഞ്ച് കഴിച്ചാൽ അതിന്റെ തൊലി കളയുകയാണ് പതിവ്. അതിന്റെ ഉപയോഗങ്ങൾ അറിയാത്തതുകൊണ്ടാണ് നാം അതിനെ വലിച്ചെറിയാറുള്ളത്. എന്തൊക്കെയാണ് ഓറഞ്ചിന്റെ ഉപയോഗങ്ങൾ എന്ന് നോക്കാം. ഓറഞ്ചിന്റെ തൊലി കളയുന്നതിനു മുൻപ് അത് ഉണക്കിയെടുക്കുക. നല്ല പേരുള്ള സമയത്ത് വെയിലത്ത് വെച്ചു അല്ലെങ്കിൽ ഗ്യാസ് കത്തിക്കുന്ന സമയത്ത് അതിന്റെ അരികിൽ വെച്ച് ഉണക്കിയെടുക്കുക.
നല്ലതുപോലെ ഉണക്കിയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കുക. ഇത് ഒരു പാത്രത്തിൽ അടച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ പൊടി ഉപയോഗിച്ചുകൊണ്ട് ഫെയ്സ് പാക്ക് തയ്യാറാക്കി മുഖത്ത് തേക്കുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും എല്ലാം തന്നെ ഇല്ലാതാക്കുവാൻ വളരെ നല്ലതാണ്.
അതുപോലെ തന്നെയാണ് പല്ലിൽ ഉണ്ടാകുന്ന മഞ്ഞ കളറുകൾ ഇല്ലാതാക്കുന്നതിനും ഈ പൊടി ഉപയോഗിക്കാം. അടുത്തതായി ഓറഞ്ച് മുറിക്കുമ്പോൾ രണ്ടായി മുറിക്കുക അതിനുശേഷം അതിൽ നിന്ന് അല്ലികളെല്ലാം മാറ്റി ഓറഞ്ചിന്റെ പകുതി ഭാഗത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു തിരിയിട്ട് കത്തിക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിൽ വേറെ റൂം ഫ്രഷ്നറി ആവശ്യമില്ല. ഇതുതന്നെ ഒരു ബെസ്റ്റ് റൂം ഫ്രഷ്നർ ആണ്. അടുത്തതായി ഓറഞ്ച് തൊലിയെ എല്ലാവരും പോലെ പൊടിച്ചെടുക്കുക അതിനുശേഷം വെള്ളമൊഴിച്ച് ഒരു ദിവസം മുഴുവൻ വയ്ക്കുക. ഇതിൽനിന്ന് വെള്ളം മാത്രം ഒരു ഊറ്റിയെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ആക്കുക. ഇത് അലമാരയുടെ ഉള്ളിലെല്ലാം തന്നെ ചെയ്തുകൊടുക്കുകയാണെങ്കിൽ കുറെ നാൾ അടങ്ങിയിരിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാൻ സാധിക്കും. ഇനിയും ഒരുപാട് ടിപ്പുകൾ അറിയാൻ വീഡിയോ കാണുക. Video credit : Vichus vlogs