മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം റൈജാൻ രാജൻ വിവാഹിതനായി. മലയാളത്തിലെ മിനിസ്ക്രീൻ പരമ്പരകളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് റൈജാൻ. താരത്തിന്റെ വിവാഹ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വളരെ അപ്രതീക്ഷിതമായി എത്തിയ വിവാഹവാർത്ത അറിഞ്ഞപ്പോൾ മുതൽ ആരാധകർ വിവാഹവിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. റൈജാൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. കോഴിക്കോട് സ്വദേശിനിയായ ശില്പ ജയരാജൻ ആണ് വധു.
തൃശ്ശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. വളരെ ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിവാഹദിനത്തിൽ വെള്ള സാരിയാണ് ശില്പ ധരിച്ചിരുന്നത്, ഒപ്പം സിമ്പിൾ ആഭരണങ്ങൾ കൂടി ധരിച്ചപ്പോൾ വധു അതിസുന്ദരിയായി. റൈജാൻ വെള്ള ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. തന്റെ വിവാഹം കഴിഞ്ഞുവെന്ന് റൈജാൻ തന്നെയാണ് യൂട്യൂബിൽ വീഡിയോ പങ്കുവച്ചുകൊണ്ട് ആരാധകരെ അറിയിച്ചത്. തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും, ബാക്കി വിശേഷങ്ങൾ സർപ്രൈസ് ആയി എത്തുമെന്നും താരം വിഡിയോയിൽ പറയുന്നു.
തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വിവാഹ റിസെപ്ഷനും താരം ഒരുക്കിയിരുന്നു. ഇതിന് മുന്നോടിയായി റൈജാനും ഭാര്യ ശിൽപയും ആദ്യമായി ഒരുമിച്ച് സോഷ്യൽമീഡിയ ലൈവിൽ വന്നിരുന്നു. നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. ഷോർട്ട് ഫിലിം സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന റൈജാൻ, ആദ്യമായ് ‘മകൾ’ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മഴവിൽ മനോരമയിലെ ‘ആത്മസഖി’ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് നടൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഈ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി നടൻ മാറുകയായിരുന്നു. നിരവധി ആരാധകരാണ് താരത്തിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയുന്നത്. വിവാഹ വിശേഷങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൂടുതൽ ചിത്രങ്ങൾക്കും, വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ മലയാളസിനിമയിലേക്കും ശ്രദ്ധതിരിച്ചിരിക്കുകയാണ് റൈജാൻ. 2018 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോബോബൻ നായകനായി എത്തിയ ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിലൂടെ റൈജാൻ സിനിമാരംഗത്തേക്കും ചുവട് വച്ചുകഴിഞ്ഞു.