Making Of Tasty Padavalanga Varavu : വളരെ രുചികരവും ടേസ്റ്റിയും ആയിട്ടുള്ള പടവലങ്ങ റോസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒരു വിഭവം തന്നെയാണ് ഇത്. തയ്യാറാക്കുന്നതിനായി പടവലങ്ങ ആവശ്യമുള്ളത് എടുത്ത് കഷ്ടങ്ങൾ ആക്കി മുറിക്കുക അതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉഴുന്നുപരിപ്പും ചേർത്ത് നന്നായി ചൂടാക്കുക ശേഷം അഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക രണ്ട് വറ്റൽ മുളക് ചേർത്തു കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക സവാള വഴന്നു വരുമ്പോൾ കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക.
ശേഷം മുറിച്ചു വച്ചിരിക്കുന്ന പടവലങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക പടവലങ്ങ ചെറുതായി വാടി വന്നു തുടങ്ങുമ്പോൾ അടച്ചുവെച്ച് വേവിക്കുക പടവലങ്ങ നല്ലതുപോലെ വെന്തു വന്നതിനു ശേഷം അതിലേക്ക് ആവശ്യമായിട്ടുള്ള മുളകുപൊടിയും ഒരു അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ്.
എന്നിവ ചേർത്ത് പൊടികളുടെ എല്ലാം പച്ചമണം മാറുന്നതുവരെ ചെറിയ തീയിൽ നന്നായി ചൂടാക്കുക. നല്ലതുപോലെ ചൂടായി ഇളക്കി യോജിപ്പിച്ചതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ് നിങ്ങൾക്ക് വേണമെങ്കിൽ ഇതിൽ കുറച്ചു മല്ലിയിലയും ചേർത്തു കൊടുക്കാം.രുചി ഇരട്ടി ആയിരിക്കും. പടവലങ്ങ കൊണ്ടുള്ള ഈ വിഭവം നിങ്ങളും തയ്യാറാക്കി നോക്കൂ.