നട്ടെല്ലിൽ നിന്ന് വേദന കാലിലേക്ക് പടരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, ഈ രോഗത്തെക്കുറിച്ച് അറിയാം…

നട്ടെല്ലിന് വേദന അനുഭവിക്കാത്തവർ വളരെ കുറവാണ്. ഒട്ടുമിക്ക നടുവേദന അനുഭവിക്കുന്നവരുടെയും പ്രധാന പ്രശ്നം ഡിസ്കാണ്. നമ്മുടെ നട്ടെല്ലിന്റെ 33 കസേരകൾക്കിടയിലുള്ള സ്പോഞ്ച് പോലെയുള്ള വട്ടത്തിലുള്ള ഒന്നാണ് ഡിസ്ക്. ഒരു അബ്സോർബർ പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. നട്ടെല്ലിൽ അമിതമായ സമ്മർദ്ദം ഉണ്ടായാൽ ഇത് സ്ഥാനം തെറ്റും പിന്നീട് ഇതുമൂലം വേദന ഉണ്ടാവുന്നു.

നടുവേദനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദനകളുടെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ ഡിസ്ക് തകരാറുകൾ. ഡിസ്കിന്റെ ഏതെങ്കിലും ഭാഗം ദുർബലമായി പുറത്തേക്ക് തള്ളി വരുക, ജലാംശം കുറഞ്ഞ ഡിസ്ക് കട്ടിയാവുക, അണുബാധയു ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ മൂലം നടുവേദനയും കഴുത്തു വേദനയും ഉണ്ടാകുന്നു. ജീവിതശീലങ്ങളിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് ഡിസ്ക് പ്രശ്നങ്ങളും അനുബന്ധ വേദനകളും നേരിടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

കുനിയും പോഴും നിവരുമ്പോഴും എടുക്കുമ്പോഴും എല്ലാം നട്ടെല്ലിന് സമ്മർദ്ദം ഉണ്ടാകാറുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും നട്ടെല്ലിന്റെ ദൃഢതയും വഴക്കവും നിലനിർത്തേണ്ട ഉത്തരവാദിത്വം ഡിസ്കുകൾക്കുള്ളതാണ് എന്നാൽ ദീർഘകാലമായി സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുമ്പോൾ അത് താങ്ങാൻ ആവാത്ത വിധം കൂടുകയും ഡിസ്ക് ദുർബലമാകാൻ തുടങ്ങുകയും ചെയ്യുന്നു. അമൃതം കൂടുമ്പോൾ പുറംചട്ടയായ കരുണാസ്തിയുടെ ദുർബലമായ ഭാഗത്തിലൂടെ.

ജെല്ലി പുറത്തേക്ക് തള്ളി വരുകയും ഇത് ഡിസ്ക് വീർക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. നടുവേദനയിൽ നിന്ന് വേദനകൾ കാലിലേക്ക് കൂടി വ്യാപിച്ചു വരുമ്പോൾ അത് ഡിസ്ക്കിന്റെ പ്രശ്നമാണെന്ന് മനസ്സിലാക്കാം. തെറ്റിയപ്പോൾ കാലിലേക്കുള്ള ഡയാറ്റിക് എന്ന നാഡി ഞെരുങ്ങുന്നത് കൊണ്ടാണ് കാലിൽ വേദനയും മരവിപ്പും അനുഭവപ്പെടുന്നത്. തുടക്കത്തിൽ തന്നെ ഈ പ്രശ്നം തിരിച്ചറിയുകയാണെങ്കിൽ ചികിത്സയിലൂടെ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണൂ.