ഒരു മണിക്കൂർ കൊണ്ട് ആശ്വാസം ലഭിക്കും. വിട്ടുമാറാത്ത പല്ലുവേദനയ്ക്ക് ഇതുപോലെ ചെയ്യൂ.

പല്ലുവേദന അനുഭവിക്കാത്ത ആരും തന്നെ ഉണ്ടാവില്ല എന്തെങ്കിലും കാരണങ്ങൾ കൊണ്ട് പല്ലുവേദന പലരും അനുഭവിച്ചിട്ടുണ്ട്. ശരിക്കും ഭക്ഷണം പോലും അപ്പോൾ കഴിക്കാൻ പറ്റില്ല ചിലപ്പോൾ കുറച്ചു ദിവസങ്ങൾ കൂടുതലും പല്ലുവേദന നീണ്ടുപോകുന്നതും ആണ് അത്തരത്തിൽ വരുന്ന സന്ദർഭങ്ങളിൽ എല്ലാം ഉടനെ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്..

അല്ലാത്ത ഘട്ടങ്ങളിൽ എല്ലാം ഫലപ്രദമായി പല്ലുവേദനയെ ഇല്ലാതാക്കുന്നതിന് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിന് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി ആദ്യമായി രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും മൂന്ന് ഗ്രാമവും എടുക്കുക ശേഷം ഒരു ചില്ലുപാത്രം എടുത്ത് അതിലേക്ക് ആദ്യം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഗ്രാമ്പു ഇട്ടു വയ്ക്കുക.

അതുകഴിഞ്ഞ് മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കാൻ വയ്ക്കുക വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ ഈ ചില്ല് പാത്രം അതിലേക്ക് ഇറക്കി വയ്ക്കുക ശേഷം നന്നായി വെളിച്ചെണ്ണ ചൂടാക്കുക. വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അത് പുറത്തേക്ക് പകർത്തി വയ്ക്കുക ശേഷം ചൂടാറി കഴിയുമ്പോൾ ഒരു പഞ്ഞി എടുത്ത് വെളിച്ചെണ്ണയിൽ മുക്കി എവിടെയാണോ നിങ്ങൾക്ക് പല്ലുവേദന ഉള്ളത് അവിടെ വയ്ക്കുക.

ഒരു മണിക്കൂറെങ്കിലും ഇതുപോലെ അടിച്ചുപിടിച്ചു വെക്കേണ്ടതാണ്. അതിനുശേഷം എടുത്തു മാറ്റുക ദിവസത്തിൽ നിങ്ങൾക്ക് രണ്ടു പ്രാവശ്യമോ മൂന്നുപ്രാവശ്യമോ ഇതുപോലെ ചെയ്യാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ പല്ലുവേദനയെ ഇല്ലാതാക്കാൻ സാധിക്കും. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *