രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദന അനുഭവപ്പെടാറുണ്ടോ പുറം വേദന കഴുത്ത് വേദന ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന തുടങ്ങിയ വേദനകൾ നിങ്ങൾക്കും അനുഭവപ്പെടാറുണ്ടോ. ഈ അസ്വസ്ഥതകൾ എല്ലാം മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു റെമഡിയാണ് പറയാൻ പോകുന്നത്.
പണ്ടുള്ള ആളുകൾ ചെയ്തു പോന്നിരുന്ന ഒരു കാര്യമാണ് ഇത്. ഇത് തയ്യാറാക്കുന്നതിനായി നമുക്ക് വേണ്ടത് വെളുത്ത നിറത്തിലുള്ള എള്ള് ആണ്. അതുപോലെ കുറച്ചു ബദാം ആവശ്യമാണ്. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ബദാം, എള്ള് എന്നിവ ഇട്ട് നല്ലതുപോലെ റോസ്റ്റ് ചെയ്യുക. ശേഷം അതൊരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക .
ഇത് ഒരു ഗ്ലാസ്സിലേക്ക് പകർത്തുക അതിലേക്ക് നിങ്ങൾ ആവശ്യത്തിന് പാല് ഒഴിച്ച് കൊടുക്കുക ചെറിയ ചൂടോട് കൂടിയ പാല് തന്നെ ഒഴിച്ചു കൊടുക്കേണ്ടതാണ്. ശേഷം കുറച്ച് ശർക്കര ചേർത്തു കൊടുക്കുക മധുരം ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതി ഇല്ലെങ്കിൽ മധുരമൊന്നും ചേർക്കാതെ തന്നെ കഴിക്കുന്നതാണ് നല്ലത് .
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇത് കുടിക്കുക. ശാരീരിക പ്രശ്നങ്ങളെയും വേദനങ്ങളെയും എല്ലാം തന്നെ പരിഹാരമാക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നതായിരിക്കും. രാവിലെ നല്ല ഉഷാറോടുകൂടി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കാൻ ഇത് നിങ്ങളെ വളരെയധികം സഹായിക്കും ഇതുപോലെ ഒരു ഹെൽത്ത് ഡ്രിങ്ക് ദിവസവും ശീലമാക്കുക. Credit: beauty life with sabeena