Pappay Seed Hair Growth Oil : നമുക്കെല്ലാവർക്കും തന്നെ പപ്പായ കഴിക്കാൻ വളരെ ഇഷ്ടമാണല്ലോ നമ്മുടെ ആരോഗ്യത്തിനും വളരെയധികം ഗുണം നൽകുന്ന ഒരു പഴമാണ് പപ്പായ. പക്ഷേ പപ്പായ കഴിച്ച് നമ്മൾ അതിന്റെ കുരു എപ്പോഴും കളയും. പപ്പായയിൽ മാത്രമല്ല അതിന്റെ കുരുവിലും നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അതിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.
ഇല്ലെങ്കിൽ ഇതാ. മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് പപ്പായക്കായയുടെ കുരു. നന്നായി പഴുത്ത പപ്പായയുടെ കുരു എടുക്കുക ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ ചായപ്പൊടി ഇട്ട് നന്നായി തിളപ്പിച്ച് അത് ചെറുതായി ചൂടാറുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക.
ശേഷം ഈ വെള്ളം മിക്സിയുടെ ജാറിലേക്ക് പപ്പായ കുരുവിന്റെ കൂടെ ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അത് കഴിഞ്ഞ് വീണ്ടും അരിപ്പ ഉപയോഗിച്ച് കൊണ്ട് ഇതിന്റെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് വിറ്റാമിൻ ഇ യുടെ ഗുളിക രണ്ടെണ്ണം പൊട്ടിച്ചു ഒഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇത് നിങ്ങൾക്ക് രണ്ടോ മൂന്നോ ദിവസം അടുപ്പിച്ച് ഉപയോഗിക്കാവുന്നതാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ അത് കേടാകാതെ ഇരിക്കും. കുളിക്കുന്നതിനു മുൻപായി ഈ വെള്ളം തലയിൽ സ്പ്രേ ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ ഒഴിക്കുകയോ ചെയ്യാം. ശേഷം തലയിൽ നല്ലതുപോലെ മസാജ് ചെയ്യുക അത് കഴിഞ്ഞ് കുറച്ച് സമയം വെച്ചതിനുശേഷം കഴുകി കളയുക. നല്ലതുപോലെ കഴുകി കളയേണ്ടതാണ്. ഇതിനായി ഷാംപൂ ഉപയോഗിക്കണം എന്ന് നിർബന്ധമൊന്നുമില്ല. മുടി നല്ലതുപോലെ വളർന്നു വരാനും താരൻ പോകാനും എല്ലാം ഇത് വളരെ ഉപകാരപ്രദമാണ്.