പരിചയപ്പെടുത്തലുകൾ ഒട്ടുംതന്നെ ആവശ്യമില്ലാത്ത പ്രിയ നായികയാണ് പാർവതി ജയറാം. പാർവതി ജയറാം മാത്രമല്ല ഈ താരകുടുംബം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളതാണെന്ന് പറയാൻ സാധിക്കും. ജയറാമും പാർവതിയും അഭിനയ ജീവിതം ആരംഭിച്ച കാലം തൊട്ട് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചവർ ആയിരുന്നു. പിന്നീട് ഇവരുടെ വിവാഹം കഴിഞ്ഞതോടുകൂടി ആരാധകരുടെ എണ്ണം കൂടുതലായി എന്നു പറയാം.
വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് പാർവതി പിന്മാറി എങ്കിലും ജയറാം ഇന്നും സിനിമ മേഖലയിൽ വളരെ അധികം സജീവമായി തന്നെ തുടരുന്നു. എന്നിരുന്നാലും നടി പാർവതിയെ ഇന്നും ഓർമ്മിക്കുന്നു എന്നതിന് തെളിവാണ് താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുക്കുന്നു എന്നുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നതാണ് പാർവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ.
മക്കൾക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കാൻ എത്തുകയാണ് പാർവതി. ലണ്ടനിലെ സ്ട്രീറ്റുകളിൽ കൂടി ഒന്നിച്ച് നടക്കുകയും പിന്നീട് മക്കൾ കാണാത ടെലിഫോൺ ബൂത്തിൽ ഒളിച്ചു നിൽക്കുകയും ചെയ്യുന്നു. ലണ്ടൻ എന്ന് പറഞ്ഞാണ് ഈ വീഡിയോ ആണ് ആരാധകർക്കായി പങ്കുവെക്കുന്നത്. കാളിദാസും ചക്കിയുമായ് ഏറെ സന്തോഷത്തോടെ കളിച്ചു നടക്കുകയാണ് താരം. പാർവതിയുടെ ഈ വീഡിയോ പുറത്തുവന്നപ്പോൾ ആരാധകർ സെക്കന്റുകൾക്കുളിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു.
ഒരുപാട് നാളുകൾക്കു ശേഷം താരത്തെ വീണ്ടും കണ്ടതിലുള്ള ആഹ്ലാദത്തിലാണ് മലയാളികൾ. ഈ വീഡിയോക്ക് താഴെ ഒട്ടനേകം പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. എന്നാൽ കാളിദാസന്റെ പ്രണയിനിയായ തരിണിയുടെ കമന്റും പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നു. അച്ഛന് പിന്നാലെ മകനായ കാളിദാസും സിനിമ മേഖലയിലേക്ക് ചുവട് വച്ചതോടെ ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും അറിയാൻ ഏറെ ഉത്സാഹത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.