കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിച്ച് പാർവതി ജയറാം!! മനോഹരമായ ദൃശ്യങ്ങളുമായി താരം.

പാർവതി ജയറാമിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ നടി ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് എന്ന് പറയാം. വിവാഹശേഷം സിനിമാ മേഖലയിൽ ഒട്ടും തന്നെ സജീവമല്ലെങ്കിലും താരത്തിന്റെ ഏതൊരു വിശേഷവും അറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

അത്രമാത്രം മലയാളികൾ ഈ നടിയെ സ്നേഹിക്കുന്നു എന്ന് പറയാം. പാർവതി മാത്രമല്ല ഈ താര കുടുംബത്തിലെ ഓരോരുത്തരും ആരാധകരുടെ പ്രിയങ്കരരാണ്. പാർവതിക്കും ജയറാമിനും പിന്നാലെ മകനായ കാളിദാസും സിനിമ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിയതോടെ ഈ കുടുംബത്തിലെ ആരാധകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു എന്ന് പറയാം. നടി പാർവതി സമൂഹ മാധ്യമങ്ങളിൽ അത്രയ്ക്കധികം സജീവമല്ലെങ്കിലും പങ്കുവെക്കാറുള്ള ഏതൊരു ചിത്രവും സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നതാണ് പാർവതിയുടെ ചിത്രങ്ങൾ. കൂട്ടുകാർക്കൊപ്പം യാത്രകൾ ആഘോഷിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പാർവതി പോസ്റ്റ് ചെയ്യുന്നത്. ആദ്യമായാണ് പാർവതി കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുന്ന നിമിഷങ്ങൾ പങ്കുവെക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ എല്ലാം നിറമനസ്സോടെ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം. കുറച്ചു ആഴ്ചകൾക്ക് മുൻപായിരുന്നു പാർവതി മക്കൾക്കൊപ്പം ലണ്ടനിൽ ഒഴിവ് സമയം ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം പങ്കുവെച്ചത്.

ഇതിനു പിന്നാലെയാണ് കൂട്ടുകാർക്കൊപ്പം യാത്രകൾക്ക് പോകുന്നത്. പാർവതി കൂട്ടുകാർക്കൊപ്പം പോകുന്ന സ്ഥലങ്ങൾ എവിടെയാണെന്ന് അറിയിച്ചിട്ടില്ല. എന്നിരുന്നാലും പാർവതി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. കൂടാതെ ഇനിയും പാർവതിയുടെ കൂടുതൽ ചിത്രം കാണാനും വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *