How To Get Rid Of House Flies : നമ്മൾ എത്ര വീട് നന്നായി വൃത്തിയാക്കി വെച്ചാലും ഈച്ചകൾ വരുന്നത് എങ്ങനെയാണെന്ന് പോലും നമുക്കറിയില്ല വീട് എത്രത്തോളം അടച്ചു വച്ചാലും ഈച്ചകൾ ഏതു വഴി വേണമെങ്കിലും കടന്നു വരും. മാത്രമല്ല ചില സമയങ്ങളിൽ ഭക്ഷണ പാത്രങ്ങളിൽ പോലും ഇവ വന്നിരുന്ന വലിയ അപകടം പോലും നമുക്കുണ്ടാക്കാം. ഓടിക്കേണ്ടത് നമ്മുടെ ആവശ്യമായതുകൊണ്ട് അതിനു വേണ്ടി നമ്മൾ പല മാർഗങ്ങളും ഉപയോഗിച്ചിട്ടുണ്ടാകും.
എങ്കിൽ ഇതായിരിക്കും നിങ്ങൾക്ക് വളരെയധികം ഫലപ്രദമായി ഉപകാരപ്പെടുന്നത്. ഇതിനുവേണ്ടി ഒട്ടും തന്നെ പൈസ ചെലവാക്കേണ്ട ആവശ്യവുമില്ല ഒരുപാട് സമയത്തിന്റെ ആവശ്യവുമില്ല. ആകെ രണ്ടു സാധനങ്ങൾ മാത്രമേ നമുക്ക് ആവശ്യമുള്ള ഒരു കുപ്പി വെള്ളവും ശർക്കരയും. ഇതിനായി ചെയ്യേണ്ടത് ഒരു കുപ്പി വെള്ളം എടുക്കുക അതിന്റെ മുക്കാൽ ഭാഗത്തോളം മാത്രം വെള്ളം നിറയ്ക്കുക.
അതിനുശേഷം ഒരു ശർക്കര എടുത്ത് അത് ചെറുതായി പൊടിച്ച് കുറച്ചു കുപ്പി വെള്ളത്തിലും ഇടുക. കുറച്ച് ശർക്കര പൊടി കുപ്പിയുടെ വായഭാഗത്ത് ഇട്ടുവയ്ക്കുക അതുപോലെ കൈകൊണ്ട് അതിന്റെ പൊടികൾ കുപ്പിയുടെ ഉൾഭാഗത്ത് തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഈച്ചകൾ എവിടെയാണ് കൂടുതലായി വരാറുള്ളത് അവിടെ കൊണ്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത്.
ശർക്കരയുടെ മണം ഈച്ചകളെ കുപ്പിയിലേക്ക് ആകർഷിക്കുകയും കുപ്പിയുടെ ഉള്ളിലുള്ള ശർക്കര തിന്നുന്നതിനു വേണ്ടിയും മറ്റും ഈച്ചകൾ വരുകയും എന്നാൽ വെള്ളത്തിൽ വീണ് അവ ചത്തു പോവുകയും ചെയ്യും. വീട്ടിലെ ഈച്ചകളെ എല്ലാം പിടിക്കുവാൻ ഈയൊരു മാർഗ്ഗം മാത്രം ചെയ്താൽ മതി. ഒട്ടും പൈസ ചെലവും ഇല്ല എന്നാൽ ഈച്ചകളെ എല്ലാം നമുക്ക് എളുപ്പത്തിൽ പിടിക്കുകയും ചെയ്യാം. ഇതുപോലെ നിങ്ങളും ചെയ്തു വെക്കൂ.