സ്റ്റൈലൻ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ താരം പേർളി…സുഹൃത്തിനെ കണ്ട് അമ്പരന്ന് മലയാളികൾ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് പേർളി മാണി. അവതാരികയായ് മലയാളികൾക്ക് മുമ്പിൽ എത്തിയ പേർളി വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ ഇടം പിടിക്കുകയായിരുന്നു. നിരവധി പേരാണ് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കാറുള്ളത്. ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയപ്പോൾ ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ താരത്തിന് സാധിച്ചു.

ഈ പരിപാടിയിലെ തന്നെ ശ്രീനീഷിനെയാണ് പേർളി വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ പ്രണയ വിവാഹം സോഷ്യൽ മീഡിയകളിലെല്ലാം തന്നെ വളരെയധികം ആഘോഷമാക്കിയ ഒന്നായിരുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയതോടുകൂടി ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. അതുകൊണ്ടുതന്നെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ പ്രചാരം ലഭിക്കാറുണ്ട്.

ഇപ്പോഴിതാ പേർളിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ ദുൽഖറിന്റെ നായികയായി എത്തിയ ഷോൺ റോമിയിയുമായുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരും ഒന്നിച്ച് ഒരു ട്രിപ്പ് പോകുമ്പോൾ എടുത്ത ദൃശ്യങ്ങളാണ് ഇവ. മലകളെ ഞങ്ങൾ ഇതാ വരുന്നു എന്ന് പറഞ്ഞാണ് ഷോൺ റോമിയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

ഏതാനും ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഒട്ടനേകം ഫോട്ടോഷോട്ടുകൾ നടത്തി ആരാധകരുടെ ശ്രദ്ധ ആകർഷിച്ച വ്യക്തിയാണ് ഷോൺ റോമി. കമ്മട്ടി പാടത്തിന് ശേഷം ലുഫ്‌സിഫെർ എന്ന സിനിമയിലും ഭാഗമാകുകയും ചെയ്തു. ഷോൺ തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. അതുകൊണ്ടു തന്നെ ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *