നില ബേബിക്കൊപ്പം മറ്റൊരു ബേബിയുമായ് പെർളയും ശ്രീനിഷും..രണ്ട് ക്യൂട്ട് ബേബികൾ ഒരൊറ്റ ഫ്രെമിൽ.

മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ് പേർളി ശ്രീനിഷ് എന്നിവർ. ഈ ദമ്പതികൾ മാത്രമല്ല ഇവരുടെ മകളായ നിലാ ബേബിയും ആരാധകരുടെ പ്രിയങ്കരി തന്നെയാണ്. ജനനം മുതൽ നിലയുടെ ഏതൊരു വിശേഷങ്ങളും ചിത്രങ്ങളും നിമിഷങ്ങൾക്കുളിൽ മലയാളികൾക്ക് മുൻപിൽ എത്തുന്നതോടെ നില ബേബിയെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ആരാധകർ സ്വീകരിക്കുന്നത്. കുഞ്ഞുങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന മലയാളികൾക്ക് മുൻപിൽ നില ബേബി കൂടി എത്തിയതോടെ ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ആയിട്ടാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

ഈ കുട്ടിക്കുറുമ്പിയുടെ സംസാരവും ആരാധകർക്ക് വളരെയേറെ പ്രിയമാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് നില ബേബിയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് പുതിയ ചിത്രങ്ങൾ പേർളി ആരാധകർക്കായി പങ്കുവയ്ക്കുന്നത്.നില ബേബിക്കൊപ്പം പുതിയൊരു ബേബിയുടെ ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. പേർളിയുടെ സുഹൃത്തായ നീത വർഗീസിന്റെ മകനായ സാച്ച് ആണ് ചിത്രങ്ങളിൽ ഉള്ളത്.

നീതയുടെ പിറന്നാൾക്ക് ഇരു കുടുംബങ്ങളുടെയും ഒന്നിച്ചുള്ള ചിത്രങ്ങളോട് കൂടിയാണ് ആശംസകൾ അറിയിക്കുന്നത്. നിലയ്ക്കൊപ്പം ഈ ബേബിയെ കൂടി കണ്ടപ്പോൾ വളരെ സന്തോഷത്തിലാണ് ആരാധകർ. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. രണ്ടു കുഞ്ഞുങ്ങളും വളരെ ക്യൂട്ട് ആയിരിക്കുന്നു എന്നും, ഉറങ്ങുന്ന കുഞ്ഞിനെ നില നോക്കി ചിരിക്കുന്നത് കാണാൻ വളരെ രസമുണ്ട് എന്നും കമന്റ്കളിലൂടെ ആരാധകർ അറിയിക്കുന്നു.

ഈ താര കുടുംബം ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. സാച്ച് ബേബിയുമായി ഒരു ദിവസം ചെലവഴിക്കാൻ സാധിച്ചു. നീ എന്റെ വളരെ നല്ലൊരു സുഹൃത്താണ്, നിന്നിലെ അമ്മയ്ക്ക് ആശംസകൾ. ഹാപ്പി ബർത്ത് ഡേ നീത എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പോസ്റ്റ് ചെയുന്നത്. ധാരാളം പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *