സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് കുടൽ അണുബാധ. വയറുവേദന മുതൽ വയറിളക്കം, ഓക്കാനം എന്നിവ വരെ ഇതുമൂലം ഉണ്ടാവുന്നു. ദഹന നാളത്തിൽ വീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥ കൂടിയാണിത്. കുടൽ അണുബാധ, വയറ്റിൽ ഫ്ലൂ എന്നും ഇതിനെ അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസുകൾ, പരാന്നഭോജികൾ എന്നിവയാലും ഈ പ്രശ്നം ഉണ്ടാവാം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നം ആണിത്.
മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ശുചിത്വമില്ലായ്മയാണ് കുടൽ അണുബാധയുടെ മറ്റൊരു സാധാരണ കാരണം. ബാത്റൂം ഉപയോഗിച്ചതിനു ശേഷം ഭക്ഷണം കൈകാര്യം ചെയ്യുന്നതും കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നതും അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ചില മെഡിക്കൽ അവസ്ഥകളും മരുന്നുകളുടെ ഉപയോഗവും അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഇതിനുള്ള സാധ്യത ഏറെയാണ്. ദീർഘകാലമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നവർക്കും കുടൽ അനുപാത ഉണ്ടാവാം. ഇതിൻറെ തരത്തെയും തീവ്രതയും ആശ്രയിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും സാധാരണയായ ഒരു ലക്ഷണം വയറിളക്കമാണ് ,കുടലിൽ വീക്കം അല്ലെങ്കിൽ പ്രകോപനം ഉണ്ടാകുമ്പോൾ ഇത് സംഭവിക്കാം.
അധിക ദ്രാവകങ്ങൾ ഉൽപ്പാദിപ്പിക്കുകയും മാലിന്യങ്ങൾ സാധാരണയേക്കാൾ വേഗത്തിൽ പുറന്തള്ളുകയും ചെയ്യുന്നു. ഒരു പകർച്ചവ്യാധി മൂലം ഉണ്ടാകുന്ന ദഹന നാളത്തിലെ വീക്കം വയറുവേദന അല്ലെങ്കിൽ മലബന്ധത്തിന് കാരണമായിത്തീരുന്നു. ഛർദിയെ നിയന്ത്രിക്കുന്ന ഇന്ത്യ പ്രദേശത്തെ ഉത്തേജിപ്പിക്കുന്ന ചില രോഗകാരികൾ ഉല്പാദിപ്പിക്കുന്ന വിഷ വസ്തുക്കളുടെ ഫലമായാണ് ചർദ്ദിയും ഓക്കാനവും ഉണ്ടാവുന്നത്. അണുബാധ കുടലിനു പുറത്ത് മറ്റു ഭാഗങ്ങളിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ അത് കടുത്ത പനിക്കും ക്ഷീണത്തിനും കാരണമാകുന്നു. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ