ഉഫ്.. റിമി ടോമി ഒരു സംഭവം തന്നെ!! ഗംഭീര വർക്ക്‌ ഔട്ട്‌ വീഡിയോയുമായി താരം!! കിടുക്കി എന്ന് പറഞ്ഞ് ആരാധകർ.

മലയാളികൾക്ക് ഒരുപാട് സുപരിചിതയായ താരമാണ് റിമി ടോമി. മലയാളികൾ ഇഷ്ടപെടുന്ന ഗായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണ് റിമി ടോമി എന്ന് പറയാം. ഒട്ടനേകം പാട്ടുകൾ പാടി മലയാളികളുടെ മനം കവരാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. തന്റെ ശബ്ദത്തിലൂടെയും വ്യത്യസ്തമായ സംസാര ശൈലിയിലൂടെയും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഹാസ്യ രൂപേണ ഉള്ള താരത്തിന്റെ വാക്ചാതുര്യത്തിന് മുമ്പിൽ ഒരു നിമിഷമെങ്കിലും ചിരിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല.

അനേകം പേരാണ് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ റിമിയുടെ ചെറിയ വാർത്തകൾ പോലും ആരാധകർക്ക് ഇടയിൽ വളരെ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ റിമി പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പുതിയ വർക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനു മുമ്പും റിമി ടോമി വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ്‌ ചെയ്യാറുണ്ട്. മലയാളി താരങ്ങൾക്കിടയിൽ തന്നെ ഇത്രക്ക് അധികം രൂപത്തിൽ മാറ്റം വന്ന വേറെ ഒരു താരം ഇല്ലെന്ന് പറയാം. നിങ്ങൾ പരമാവധി ശക്തി വർദ്ധിപ്പിക്കാനാണ് നോക്കുന്നതെങ്കിൽ, നിങ്ങളുടെ ഡെഡ്‌ലിഫ്റ്റുകൾ ചില സമയങ്ങളിൽ കനത്തതായിരിക്കണം എന്ന് പറഞ്ഞാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്.

റിമി ടോമിയുടെ ഈ വർക്ക് ഔട്ട് വീഡിയോ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. ഒപ്പം തന്നെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും പ്രേക്ഷകർ നൽകുന്നുണ്ട് . റിമി ടോമിയുടെ ഈ വർക്ക് ഔട്ട് വീഡിയോ വളരെ പ്രചോദനമാണെന്നും, വർക്ക് ഔട്ട് ഇത്രയും നല്ല രീതിയിൽ ചെയ്യുന്ന റിമി ടോമിക്ക് അഭിനന്ദനങ്ങൾ എന്നും ആരാധകർ പറയുന്നു. ഒപ്പം തന്നെ ഈ വീഡിയോക്ക് നിരവധി പേരാണ് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *