Picture Of Wapachi And Monte : ലോകമെമ്പാടും നിരവധി ആരാധകരുള്ള താര രാജാവാണ് മമ്മൂട്ടി. സെപ്റ്റംബർ 7 നാണ് താരത്തിന്റെ പിറന്നാൾ എല്ലാവരും ആഘോഷിച്ചത്. നിരവധി താരങ്ങളും മമ്മുക്കക്ക് ആശംസകൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് താര രാജാവിന്റെയും മകനായ ദുൽഖറിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. വളരെ അപൂർവമായിട്ടാണ് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുള്ളത്. തന്റെ വാപ്പച്ചിയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ദുൽഖർ എപ്പോഴും പങ്കുവെക്കാറുണ്ട്.
ഇത്തവണയും പതിവ് തെറ്റിക്കാതെ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ അടക്കി ഭരിക്കുന്നത്. മമ്മൂട്ടിയും ദുൽഖറും ഒരുമിച്ച് സെൽഫി എടുക്കുന്നതിനിടയ്ക്ക് ഷാനി പകർത്തിയ ചിത്രങ്ങളാണ് ഏറെ സന്തോഷത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ദുൽഖറിന്റെ ഹൃദയസ്പർശിയായ വാക്കുകളും ആരാധകർ ഏറ്റെടുത്തു.
‘വാപ്പച്ചിയുടെ സമയം വിലപ്പെട്ടതാണ് എന്ന് എനിക്ക് അറിയാം. വാപ്പച്ചിയോടൊപ്പം എനിക്ക് കിട്ടുന്ന നിമിഷങ്ങൾ പരമാവധി ഞാൻ പ്രയോജന പെടുത്താറുണ്ട്. വളരെ പ്രധാനപെട്ട കാര്യങ്ങൾക്കും വാപ്പച്ചിയുടെ ശ്രദ്ധ ആവശ്യമുള്ള കാര്യത്തിന് മാത്രമേ ഞാൻ വിളിക്കുന്നത് തന്നെ. ഞാൻ ഒരിക്കലും സെൽഫി എടുക്കാനോ ഫോട്ടോ എടുക്കാനോ ചോദിക്കാറില്ല, കാരണം വാപ്പച്ചി എവിടെപ്പോയാലും എല്ലാവരും നിരന്തരമായി അഭ്യർത്ഥിക്കുന്നതുകൊണ്ട് തന്നെ’.
എന്നിങ്ങനെ തുടങ്ങുന്ന ഒരു വലിയ കുറിപ്പ് ആയിരുന്നു ചിത്രത്തിനൊപ്പം ദുൽഖർ പങ്കുവെച്ചത്. ഒപ്പം പിറന്നാൾ ആശംസകൾ നേരുകയും ചെയ്തിരുന്നു. നിമിഷ നേരത്തിനുള്ളിൽ താരത്തിന്റെ വാക്കുകൾ ചിത്രത്തോടൊപ്പം വൈറൽ ആയി കഴിഞ്ഞു. നിരവധി പേരാണ് മമ്മുക്കയുടെയും ദുല്ഖറിന്റെയും ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിയിരിക്കുന്നത്. ഇനിയും വാപ്പച്ചിയുടെയും മകന്റെയും ഒന്നിച്ചുള്ള നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.