എന്നും ഒരുപോലെയുള്ള ചപ്പാത്തി കഴിച്ചു മടുത്തു പോയവർക്ക് ഒരിക്കലെങ്കിലും ചെയ്തു നോക്കാൻ പറ്റുന്ന ഒരു വെറൈറ്റി ചപ്പാത്തി റെസിപ്പി പരിചയപ്പെടാം.അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു പകുതി ബീറ്റ്റൂട്ട് മാത്രമാണ്. അതിനായി ആദ്യം തന്നെ ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി നുറുക്കി മിക്സിയുടെ ജാറിലേക്ക് നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം ചപ്പാത്തിക്ക് ആവശ്യമായ ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഗോതമ്പ് പൊടിയിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ രണ്ടു നുള്ള് മുളകുപൊടിയും ചേർത്ത് കൊടുക്കുക. കൂടാതെ അര ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കുക.
അരച്ചുവെച്ച ബീറ്റ്റൂട്ട് കുറേശ്ശെയായി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കാൻ ശ്രദ്ധിക്കുക.ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇത് ചപ്പാത്തി നല്ല സോഫ്റ്റ് ആയി വരാൻ സഹായിക്കും. അതിനുശേഷം ഒരു 15 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടി എടുത്ത്. ആവശ്യത്തിന് ഗോതമ്പ് പൊടിയും ഉപയോഗിച്ച് നന്നായി പരത്തി എടുക്കുക.
അതിനുശേഷം പാൻ ചൂടാക്കാൻ വയ്ക്കുക. തേൻ നല്ലതുപോലെ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച ഓരോ ചപ്പാത്തിയും ഇട്ടുകൊടുത്ത് ചുട്ടെടുക്കുക. ചുട്ടെടുക്കുമ്പോൾ ആവശ്യമെങ്കിൽ കുറച്ച് എണ്ണ തടവി കൊടുക്കാവുന്നതാണ്. രണ്ടു ഭാഗവും നന്നായി വെന്തു വരുമ്പോൾ ഇറക്കി വയ്ക്കുക. ഇനി ചപ്പാത്തി ഈ രീതിയിലും തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.