അമ്മമ്മയുടെ സ്നേഹത്തിൽ സന്തോഷിച്ച് പാടാത്ത പൈങ്കിളിയിലെ നടൻ സൂരജ്!!

നടൻ സൂരജ് എന്ന് പറഞ്ഞാൽ പലർക്കും അപരിചിതൻ ആണെങ്കിലും പാടാത്ത പൈങ്കിളിയിലെ ദേവയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ടെലിവിഷൻ പരമ്പരകളിൽ സൂപ്പർ ഹിറ്റായ പാടാത്ത പൈങ്കിളി സീരിയലിലെ താരമായിരുന്നു നടൻ സൂരജ്. നിരവധി പേരാണ് ദേവ എന്ന കഥാപാത്രത്തെയും അത് മനോഹരമായി അതവതരിപ്പിച്ച സൂരജിനും ആരാധകരായി ഉള്ളത്. പക്ഷേ ആരാധകരെ വിഷമിപ്പിച്ചു കൊണ്ട് ഈ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു താരം.

എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഈ താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ നാട്ടിലെ പവർ കാണിച്ച് തരാം എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. എന്നിട്ട് നാട്ടിൻപുറത്ത് കൂടി കാറിൽ പോകുമ്പോൾ വഴിയിൽ വെച്ച് ഒരു അമ്മുമ്മയെ കാണുകയും സുഖ വിവരങ്ങൾ തിരക്കുകയും ചെയ്യുന്നു.

കാറിൽ അമ്മൂമ്മയും കൂടി പോന്നോട്ടെ എന്ന് ചോദിക്കുമ്പോൾ വളരെ സന്തോഷത്തോടു കൂടിയാണ് സൂരജ് സമ്മതം നൽകുന്നത്. തുടർന്ന് ഇരുവരും ഒന്നിച്ച് യാത്ര ചെയുകയാണ്. ചിത്രത്തിൽ എന്റെ ഫോട്ടോ ഉണ്ടോ എന്ന് വളരെ സന്തോഷത്തോടു കൂടിയാണ് അമ്മുമ്മ ചോദിക്കുന്നത്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണെന്നും താരത്തോട് പറയുന്നു. ഇവർ രണ്ടുപേരും വളരെ ആഹ്ലാദത്തോടെയാണ് യാത്ര ചെയ്യുന്നത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടൻ സൂരജ് വീഡിയോ ആരാധകർക്കായി പോസ്റ്റ്. വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോ ലൈക്കുകൾ കമന്റുകളും നൽകുന്നത്. ഈ അമ്മൂമ്മയുടെ സംസാരവും പുഞ്ചിരിയും ആരാധകർക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *