ഇപ്പോൾ മിക്കവാറും എല്ലാ വീടുകളിലും പ്ലാസ്റ്റിക് പൈപ്പുകൾ മാറി സ്റ്റീൽ പൈപ്പുകൾ ഉപയോഗിക്കുന്നവരാണ് കൂടുതലും. ദീർഘനാൾ കേടുവരാതെ സൂക്ഷിക്കാം എന്നുള്ളതുകൊണ്ട് മാത്രമാണ് എല്ലാവരും പൈപ്പുകൾ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പൈപ്പുകൾ പൊട്ടിപ്പോകുന്നത് പോലെ ഇത് പെട്ടെന്ന് പൊട്ടിപ്പോകില്ല. എന്നാൽ പെട്ടെന്ന് അഴുക്കു പിടിക്കാൻ സാധ്യതയുള്ളതാണ് സ്റ്റീൽ പൈപ്പുകൾ.
ബാത്റൂമിൽ എല്ലാം ഉപയോഗിക്കുന്ന സ്റ്റീൽ പൈപ്പുകൾ ആണെങ്കിൽ ഇന്ന് വൃത്തിയാക്കിയാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും വൃത്തികേടായി മാറുന്നു. അത് ഉറച്ച വൃത്തിയാക്കുന്നതിനും വളരെ ബുദ്ധിമുട്ടുമാണ്. എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ ദീപാവുകൾ പെട്ടെന്ന് അഴുക്കു പിടിക്കാതിരിക്കുകയും. പെട്ടെന്ന് തന്നെ വൃത്തിയാക്കി കിട്ടുകയും ചെയ്യും. എങ്ങനെയാണ് ഇത് വൃത്തിയാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ എടുക്കുക.
അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞ് ഒരു ബ്രഷ് ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി സ്റ്റീൽ പൈപ്പുകളിൽ തേച്ചു കൊടുക്കുക. അഴുക്കുള്ള എല്ലാ ഭാഗങ്ങളിലും നന്നായി തേച്ചു കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് മാറ്റി വെക്കുക. അതിനുശേഷം തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ഒരു പകുതി നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക.
ശേഷം വീണ്ടും ബ്രെഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. പകരമായി എടുത്ത നാരങ്ങയുടെ തൊലി ഉപയോഗിച്ച് ഉരച്ചു കൊടുക്കാവുന്നതും ആണ്. ഒരു പ്രാവശ്യം ഇതുപോലെ വൃത്തിയാക്കിയാൽ. പെട്ടെന്ന് അഴുക്ക് പിടിക്കാതെ ഇരിക്കുകയും വളരെ വൃത്തിയോടെ തന്നെ പൈപ്പുകൾ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യുന്നു. എല്ലാവരും ഇന്ന് തന്നെ ഈ രീതിയിൽ സ്റ്റീൽ പൈപ്പുകൾ വൃത്തിയാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.