Making Of Perfect Poori Tips: രാവിലെ ബ്രേക്ക് ഫാസ്റ്റിനെ എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. പോയി നല്ലതുപോലെ വീർത്തു വന്നാൽ മാത്രമാണ് നല്ല സോഫ്റ്റ് ആയി കഴിക്കാൻ സാധിക്കുന്നത്. പൂരി നല്ലതുപോലെ വീർത്തു വരുന്നതിനും തണുത്തു പോയാലും ക്രിസ്പി ആയി തന്നെ ഇരിക്കുന്നതിനും ഇതുപോലെ ഉണ്ടാക്കിയാൽ മതി. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ റവ ചേർത്ത് കൊടുക്കുക.
ഇതാണ് പൂർത്തി വരുന്നതിനും തണുത്തു പോയാലും ക്രിസ്പിയായി തന്നിരിക്കുന്നതിനും സഹായിക്കുന്നത്. അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ഓയിലും ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു അഞ്ചുമിനിറ്റ് എങ്കിലും നല്ലതുപോലെ കുഴച്ചെടുക്കുക ഇത് മാവ് വളരെ സോഫ്റ്റ് ആവാൻ സഹായിക്കും അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി പൂരി പരത്തിയെടുക്കുക.
എല്ലാ ഉരുകളും പരത്തി തയ്യാറാക്കി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം മാത്രം തയ്യാറാക്കി വെച്ച പൂരി ഇട്ടുകൊടുക്കുക. പൂര് നല്ലതുപോലെ പൊന്തിവന്ന് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക. പോലെ പൂരി ഉണ്ടാക്കിയാലും തണുത്തു പോയാലും ക്രിസ്പിയായി തന്നെയിരിക്കും.
അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ് ഉപ്പ് സൂക്ഷിച്ചു വെക്കുമ്പോൾ ചില്ലു പാത്രത്തിൽ തന്നെ സൂക്ഷിച്ചുവയ്ക്കുക പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വെള്ളം ആകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒരു ചെറിയ കഷണം ചിരട്ട ഇട്ടു കൊടുക്കുകയാണെങ്കിൽ വെള്ളമാകാതെ കുറെ നാൾ ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ ടിപ്പുകളുടെ വിവരങ്ങൾക്ക് വീഡിയോ കാണുക.