വളരെ ചുരുക്കം സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഏതാനും കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചെങ്കിലും താരം ജീവൻ നൽകിയ എല്ലാ കഥാപാത്രങ്ങളെയും ഇന്നും ആരാധകർ ഓർമിക്കുന്നു. സിനിമാ മേഖലയിൽ നിന്നും അകന്നുനിന്ന താരം വിവാഹശേഷം പ്രാണ എന്ന സംരംഭം ആരംഭിക്കുകയായിരുന്നു. താരത്തിന്റെ പ്രാണ എന്ന സംരംഭം വളരെ വിജയകരമായിട്ടാണ് മുന്നോട്ട് പോകുന്നത്.
അഭിനയ മേഖലയിലും അവതാരികയും ഇപ്പോൾ ഇതാ ബിസിനസ് വുമൺ ആയും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് താരത്തിന്റെ മകളിൽ ഒരാളായ പ്രാർത്ഥന ഇന്ദ്രജിത്ത് പഠനത്തിനായി ലണ്ടനിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് പ്രാർത്ഥന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത്.
പൂർണിമയുടെ അമ്മയോടും അച്ഛനോടും സഹോദരിയായ പ്രിയയോടും കുടുംബാംഗങ്ങളോടും നിറകണ്ണുകളോടെ കെട്ടിപിടിക്കുന്നതും യാത്ര ചോദിക്കുന്നതും ആണ് പ്രാർത്ഥന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോഴിതാ മകളെ കെട്ടിപ്പിടിച്ച് യാത്രയാക്കുന്ന പൂർണിമയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് വേദനയ്ക്കിടയിലും ചിരിച്ചുകൊണ്ടാണ് മകൾക്ക് ചുംബനം നൽകുന്നത്. തന്റെ ദുഃഖം എല്ലാം ഉള്ളിൽ ഒതുക്കി യാത്രയാക്കുകയാണ് പൂർണിമ മകൾ പ്രാർത്ഥനയെ.
താരപുത്രി എന്നതിനുപരി പ്രാർത്ഥന നല്ലൊരു പിന്നണി ഗായിക കൂടിയാണ്. ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ ഗാനം ആലപിക്കുകയും ചെയ്തു. ഹിന്ദി തമിഴ് തുടങ്ങി അന്യ ഭാഷകളിലും പാടി തരാം തന്റെ കഴിവ് തെളിയിച്ചു. നിരവധി ആരാധകരാണ് പ്രാർത്ഥനയ്ക്കും അമ്മ പൂർണിമയ്ക്കും ഉള്ളത്. അതുകൊണ്ടുതന്നെ താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഉപരിപഠനത്തിനായി പോകുന്ന പ്രാർത്ഥനക്ക് ആശംസകളുമായാണ് ആരാധകർ എത്തുന്നത്.