വീട്ടിൽ വന്ന് ആരാധികയെ പരിചയപ്പെട്ട് പ്രണവ്!! കുറച്ചൊക്കെ ജാഡ ആകാം എന്ന കമന്റുമായി പ്രേക്ഷകർ.

താര പുത്രനായ പ്രണവ് മോഹൻലാലിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. താര പുത്രൻ എന്നതിലുപരി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഒരു യുവ നടനാണ് പ്രണവ് മോഹൻലാൽ. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത് ഈ യു വനടന്റെ ചിത്രങ്ങളും വിശേഷങ്ങളും ആണ്. പ്രണവിനെ കാണാൻ ഒരു ആരാധക എത്തിയിട്ടുള്ള വളരെ മനോഹരമായി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് എന്ന് പറയാം.

ഈ ആരാധിക തന്നെയാണ് പ്രണവിനെ കണ്ട സന്തോഷത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രണവിനൊപ്പം ചിത്രങ്ങളും ഒപ്പം തന്നെ വീഡിയോയും എടുത്തിട്ടുള്ളതാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധിക പോസ്റ്റ് ചെയ്യുന്നത്. ഇത്രയും സിമ്പിൾ ആയ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇങ്ങോട്ട് വന്നു പരിചയപ്പെട്ട മനുഷ്യൻ എന്ന അടിക്കുറിപ്പോടെയാണ് പ്രണവിനോപ്പമുള്ള ചിത്രങ്ങൾ ഈ ആരാധിക ഷെയർ ചെയ്തത്.

പ്രണവിനെ കണ്ട സന്തോഷത്തിൽ താരത്തെ കെട്ടിപ്പിടിക്കുകയും എന്ത് പറയണം എന്നറിയാതെ അമ്പരപ്പോടെ നിൽക്കുകയാണ് ഈ ആരാധിക. ചിത്രങ്ങളെല്ലാം പുറത്തു വന്നതോടെ ഒട്ടനവധി കമന്റുകൾ ആണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. ഹൃദയം കൊണ്ട് സിമ്പിൾ ആയവൻ പ്രണവ്, സിമ്പിൾ ആവും അതിൽ ലാലേട്ടന്റെ മകനാണ് എന്നും, എന്തൊരു മനുഷ്യൻ ആണ് കുറച്ച് ജാഡ ആവാം എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. നിരവധി പേരാണ് ഈ ചിത്രങ്ങൾ കണ്ടു ലൈക്കുകളുമായി കടന്നുവന്നത്.

സമൂഹ മാധ്യമങ്ങളിൽ ഒട്ടും തന്നെ സജീവമല്ലാത്ത പ്രണവിന്റെ വിശേഷങ്ങൾ അറിയാൻ വളരെ ഉത്സാഹമാണ് മലയാളികൾക്ക്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയാണ് പ്രണവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമകൾ ഗംഭീര പ്രകടനം ആണ് പ്രണവ് കാഴ്ചവെച്ചത്. സിനിമയിലൂടെ പ്രണവിന്റെ വളരെ മികച്ച കഥാപാത്രങ്ങൾ ഇനിയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by ___minerva_kid_ (@___minerva_kid_)

Leave a Reply

Your email address will not be published. Required fields are marked *