മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താര കുടുംബമാണ് ഇന്ദ്രജിത് പൂർണിമ ദമ്പതികളുടെത്. ഈ താര ദമ്പതികൾ മാത്രമല്ല ഇവരുടെ മകളായ പ്രാർത്ഥനയും നക്ഷത്രയും എല്ലാം തന്നെ ആരാധകരുടെ പ്രിയങ്കരികൾ ആണെന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ ഈ കുടുംബം സജീവമായത് കൊണ്ട് തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു ഈ കുടുംബത്തിന്റെ ഏതൊരു വിശേഷങ്ങളും ആരാധകരിലേക്ക് എത്താറുണ്ട്. കഴിഞ്ഞ മാസമാണ് പ്രാർത്ഥന ഉപരി പഠനത്തിനായി ലണ്ടനിലേക്ക് യാത്രയാവുന്നത്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇടം പിടിച്ച വാർത്തയായിരുന്നു പ്രാർത്ഥനയുടേത്. ലണ്ടനിലേക്ക് പോകും മുമ്പ് കുടുംബാംഗങ്ങളോട് യാത്ര ചോദിക്കുന്നതും പൊട്ടിക്കരയുന്നതും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ കണ്ടതാണെന്ന് പറയാം. ഇപ്പോൾ ഇതാ പുതിയ വീഡിയോയുമാണ് ഈ താരപുത്രി എത്തുന്നത്. സഹോദരിയായ നക്ഷത്രക്കൊപ്പം ഉള്ള ദൃശ്യങ്ങൾ ആണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയുന്നത്. വിദേശത്തേക്ക് പോയതുകൊണ്ട് അനുജത്തിയെ വേർപിരിഞ്ഞ വിഷമത്തിലാണ് പ്രാർത്ഥന.
പ്രാർത്ഥനയും അനുജത്തിയായ നക്ഷത്രയും തമ്മിൽ അത്രമാത്രം അടുത്ത ബന്ധമായിരുന്നു എന്ന് പറയാം. ജീവവായു പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണ് ചിത്രങ്ങൾ വീഡിയോ രൂപത്തിൽ ആക്കി പങ്കുവെക്കുന്നത്. രണ്ടുപേരും ക്യൂട്ട് ബേബികൾ ആണെന്നും, രണ്ടുപേരെയും കാണാൻ വളരെ സുന്ദരി ആയിട്ടുണ്ടെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. താരപുത്രി എന്നതിനേക്കാൾ ഉപരി നല്ലൊരു ഗായികയാണ് പ്രാർത്ഥന.
ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലാണ് ആദ്യമായി താരം ഗാനം ആലപിക്കുന്നത്. പിന്നീട് മോഹൻലാൽ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ സിനിമകളിലും ഗാനമാലപിച്ചിട്ടുണ്ട്. ഈ താര കുടുംബത്തിന്റെ ഏതൊരു വാർത്തകളും അറിയാൻ ഏറെ ഉത്സാഹത്തോടെ ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അത്രമാത്രം ഏവരും ഇഷ്ടപ്പെടുന്ന കുടുംബമാണ് ഇവരുടെത് എന്ന് പറയാം. അമ്മ മകൾ എന്നതിനേക്കാൾ ഉപരി നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നവരാണ് പ്രാർത്ഥനയും, നക്ഷത്രയും, പൂർണിമയും.