പൂർണിമ, ഇന്ദ്രജിത്ത് എന്നീ ദമ്പതികളെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഈ ദമ്പതികൾ മാത്രമല്ല ഇവരുടെ മക്കളും ആരാധകർക്ക് സുപരിചിതരാണെന്ന് പറയാം. പൂർണിമയും ഇന്ദ്രജിത്തും സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടിയപ്പോൾ ഈ ദമ്പതികളുടെ മകളായ പ്രാർത്ഥന പാട്ടുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഈ താര കുടുംബത്തിന് വിശേഷങ്ങൾക്കായി കാത്തിരിക്കാറുണ്ട്.
അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നതാണ് പ്രാർത്ഥന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾ. കുറച്ചു ആഴ്ചകൾക്കു മുൻപാണ് പ്രാർത്ഥന ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് കാലം നിറഞ്ഞുനിന്നതായിരുന്നു എന്ന് പറയാം. വിദേശത്തേക്ക് പോകുമ്പോൾ വളരെയധികം ദുഃഖത്തോടെയാണ് പൂർണിമ മകളെ യാത്രയാക്കുന്നത്. ഇപ്പോൾ ഇതാ പ്രാർത്ഥന അമ്മയായ പൂർണിമയെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടാണ് പൂർണമിക്കൊപ്പമുള്ള പഴയ ചിത്രങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്.
ഇത്രയും നാൾ അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ദൃശ്യങ്ങൾ എല്ലാം തന്നെ പ്രാർത്ഥന പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രങ്ങളുടെ കൂട്ടത്തിൽ പൂർണിമയുടെ വളരെ രസകരമായ ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. അമ്മയെ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാൻ ഹൃദയത്തിന്റെയും തലച്ചോറിന്റെയും അൾട്രാ സൗണ്ട് സ്കാൻ നടത്താൻ പറയുന്ന ഒരു പ്രിസ്ക്രിപ്ഷൻ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ചിത്രം പുറത്തു വന്നപ്പോൾ മുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു.
നിരവധി പേരാണ് പ്രാർത്ഥന പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പൂർണിമയും പ്രാർത്ഥനയും വളരെ നല്ല കോമ്പോ ആണെന്നും, അമ്മ മകൾ എന്നതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കളാണെന്നും, പ്രാർത്ഥനയ്ക്ക് ഇതിനേക്കാൾ മികച്ച ഒരു അമ്മയെ ചോദിക്കാൻ കഴിയില്ലെന്നും കമന്റ്ലൂടെ ആരാധകർ പറയുന്നുണ്ട്. ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ ആണ് ലക്ഷക്കണക്കിന് ലൈക്കുകൾ ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഈ അമ്മയെയും മക്കളെയും എത്രയും പെട്ടെന്ന് തന്നെ ആരാധകർ.
View this post on Instagram