Pressure Cooker Soya Chunks Gravy : വളരെ എളുപ്പത്തിലും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന സോയ കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇതുപോലെ സോയാ കറി നിങ്ങൾ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ് സോയ എടുക്കുക ശേഷം അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക.
പോയ നല്ലതുപോലെ വിയർത്തു വന്നതിനുശേഷം അതിലെ വെള്ളം രണ്ടോ മൂന്നോ പ്രാവശ്യം കഴുകി പിഴിഞ്ഞ് എടുത്ത് മാറ്റി വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും 6 വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കുക.
ഒരു കുക്കർ എടുക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക രണ്ട് ഏലക്കായ ഒരു കറുവാപ്പട്ട മൂന്ന് ഗ്രാമ്പു എന്നിവ ചേർത്ത് ചൂടാക്കി രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക.
നന്നായി ചൂടായി വരുമ്പോൾ സോയ ചേർത്ത് കൊടുക്കുക രണ്ട് കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നതിനു ശേഷം തുറന്നു നോക്കുക. ആവശ്യത്തിന് ഉപ്പും കുറച്ചു മല്ലിയിലയും ചേർത്ത് പകർത്തി വയ്ക്കാം. കുക്കർ ഉണ്ടെങ്കിൽ ഇറച്ചി കറിയെ വെല്ലും സോയാചങ്ക്സ് കറി ഇതുപോലെ തയ്യാറാക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ഇറച്ചി കറിയുടെ അതേ ടേസ്റ്റിൽ തയ്യാറാക്കൂ സോയാ ഗ്രേവി. ഇന്നത്തെ കറി ഇതു തന്നെ. | Pressure Cooker Soya Chunks Gravy”