Prevent Neck Pain : ഒരുപാട് സഞ്ചരിക്കുമ്പോൾ അല്ലെങ്കിൽ ഒരുപാട് ദൂരം വണ്ടി ഓടിച്ചു പോകുമ്പോഴോ കഴുത്ത് വളരെയധികം വേദനിക്കും പ്രത്യേകിച്ച് കഴുത്തിന്റെ പിൻഭാഗത്ത് ആയിരിക്കും വേദന അനുഭവപ്പെടുന്നത്.ഇതുപോലെ വേദന അനുഭവപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല ഇത് വളരെ കോമൺ ആയി ഇന്ന് എല്ലാവർക്കും കണ്ടുവരുന്നു എല്ലാ പ്രായക്കാർക്കും ഈ വേദന കാണപ്പെടുന്നു. ഇതിന്റെ കൂടെ തന്നെ തലവേദനയും തല പെരുപ്പും ഉണ്ടാകാറുണ്ട് .
അതുപോലെ തന്നെ കൈകളിലേക്ക് ഈ വേദന ഇറങ്ങി വരികയും ചെയ്യും. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്ന് നോക്കാം. തെയ്മാനത്തിന്റെ ബുദ്ധിമുട്ടുണ്ടെങ്കിൽ സംഭവിക്കാറുണ്ട്. മറ്റൊരു കാരണമാണ് നീർക്കെട്ട്. അടുത്ത കാരണമാണ് രക്തക്കുഴലുകൾക്ക് സംഭവിക്കുന്ന ചെറിയ ബ്ലോക്കുകൾ. ഇത് മൂന്നുമാണ് പ്രധാനപ്പെട്ട കാരണങ്ങൾ മറ്റു കാരണങ്ങളായി പറയുന്നത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
അമിത വണ്ണമുള്ളവർക്ക് സംഭവിക്കാം കിടക്കുന്ന രീതി ശരിയല്ലെങ്കിലും കഴുത്ത് വേദന ഉണ്ടാകാം. ആ കഴുത്ത് വേദന ദിവസവും അനുഭവിക്കുന്നവരാണെങ്കിൽ കുളിക്കുന്ന സമയങ്ങളിൽ ഒരുപാട് സമയം വെള്ളം തലയിൽ ഒഴിക്കാതിരിക്കുക അധികം എണ്ണ തേച്ചു കുറേസമയം ഇരിക്കാതെ ഇരിക്കുക അതുപോലെ തലയിൽ നിന്നും എണ്ണ പൂർണമായും കളയുക നല്ലതുപോലെ തുടച്ചു വൃത്തിയാക്കുക.
അതുപോലെ നമ്മുടെ തലയിൽ ഒരുപാട് ഭാരം ഉള്ളപ്പോഴും കഴുത്ത് വേദന ഉണ്ടാകാറുണ്ട്. രോഗലക്ഷണങ്ങൾ വഴി ഏതുതരത്തിലുള്ള പ്രശ്നങ്ങളാണ് എന്ന് കണ്ടുപിടിക്കാൻ സാധിക്കും ചിലപ്പോൾ എക്സറേ ഉപയോഗിച്ച് കൊണ്ട് രോഗം നിർണയിക്കാറുണ്ട്. കൂടുതലായ മൈഗ്രേൻ ആണെന്ന് പലരും ഇതിനായി തെറ്റിദ്ധരിക്കാമെങ്കിലും കൃത്യമായ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “കഴുത്ത് വേദനയും തരിപ്പും കൈകളിലേക്ക് ഇറങ്ങി വരുന്നത് ഈ അസുഖത്തിന്റെ തുടക്ക ലക്ഷണമാണ്. ഇതാ കണ്ടു നോക്കൂ. | Prevent Neck Pain”