ഗർഭകാലത്തുണ്ടാകുന്ന പൈൽസ് പൂർണ്ണമായും നീക്കാം. ഇതുപോലെ ചെയ്താൽ മതി. | Prevent Piles During Pregnancy

Prevent Piles During Pregnancy : ഗർഭകാലത്തിന് ശേഷം പലപ്പോഴും സ്ത്രീകൾക്ക് പൈൽസ് എന്ന അസുഖം ഉണ്ടാകാറുണ്ട്. എന്നാൽ പല സ്ത്രീകളും നാണക്കേട് വിചാരിച്ച് അത് പുറത്ത് പറയാതിരിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ അതുപോലെ ഒരിക്കലും ചെയ്യരുത് ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ചികിത്സ നടത്തേണ്ടതാണ്. പൈൽസ് വരുന്നത് പ്രധാനമായിട്ടും മലദ്വാരത്തിന് പുറത്തും ഉള്ളിലും ആയിട്ട് കാണപ്പെടാറുണ്ട് മലദ്വാരത്തിന് ഉള്ളിലായാലും പുറത്താണെങ്കിലും ഞരമ്പുകൾ തടിച്ച് വീർത്ത് വരുന്ന അവസ്ഥയാണ് പൈൽസ്.

ചൊറിച്ചിലും തടിപ്പും ചിലപ്പോൾ മലവിസർജന സമയത്ത് രക്തം അല്ലെങ്കിൽ വെള്ളം പോകുന്ന അവസ്ഥയും ഉണ്ടാകും അതിനോടൊപ്പം തന്നെ കഠിനമായ വേദനയും വരാം. പൈൽസ് പുറത്താണ് വന്നത് എങ്കിൽ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും വേദന ഉണ്ടാവുകയും.

ചിലപ്പോൾ മലവിസർജനത്തിനുശേഷം ഉള്ളിലേക്ക് പോവുകയും ഈ തടിപ്പ് ചിലപ്പോൾ പുറത്തു തന്നെ നിൽക്കുകയും ചെയ്യും. പോലെയുള്ള ലക്ഷണങ്ങളുമാണ് പൈൽസിന് കാണപ്പെടാറുള്ളത്. ഇത്തരം ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഡോക്ടറെ കാണുക എന്നത് തന്നെയാണ് പ്രധാനമായിട്ടും ചെയ്യേണ്ടത്. ആരും തന്നെ നാണക്കേട് വിചാരിച്ച് പറയാതിരിക്കരുത്.

ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ചികിത്സ നടത്തുന്നതിനോടൊപ്പം തന്നെ നമ്മൾ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് കൃത്യമായ ഭക്ഷണക്രമത്തോടെ അടങ്ങിയ ഡയറ്റ് മുന്നോട്ടു കൊണ്ടുപോകണം ഫൈബർ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം ധാരാളം വെള്ളം കുടിക്കണം. പ്രാഥമികമായി ഇതെല്ലാം ആണ് ചെയ്യേണ്ടത് ചില സന്ദർഭങ്ങളിൽ സർജറിയും വേണ്ടി വന്നേക്കാം.

One thought on “ഗർഭകാലത്തുണ്ടാകുന്ന പൈൽസ് പൂർണ്ണമായും നീക്കാം. ഇതുപോലെ ചെയ്താൽ മതി. | Prevent Piles During Pregnancy

Leave a Reply

Your email address will not be published. Required fields are marked *