Prevent Sugar Problems : ആരോഗ്യപരമായിട്ടുള്ള ചർമ്മത്തിനു മുടിക്കുമായി നമ്മൾ നെല്ലിക്ക കഴിക്കാറുണ്ടല്ലോ. എന്നാൽ ഈ നെല്ലിക്ക പ്രധാനമായും മറ്റുപല ആരോഗ്യപ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതാണ്. ഹൃദയത്തെ സംരക്ഷിക്കാനും ധമനികളിൽ അടിഞ്ഞുകൂടുന്ന കുഴപ്പമില്ലാതാകുന്നതിനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിനും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് വളരെ നല്ലതാണ്.
കാരണം ഇതിൽ ധാരാളം വൈറ്റമിൻ സി ആന്റിഓക്സിഡന്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു അതുമൂലം പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കും.ഇത് രാവിലെ വെറും വയറ്റിൽ നെല്ലിക്കയുടെ നീരും തേനും ചേർത്ത് കഴിക്കുകയാണെങ്കിൽ വണ്ണം ഒരുപാടുള്ള വർക്ക് കുറയ്ക്കാൻ എല്ലാം വളരെ ഉപകാരപ്രദമായിരിക്കും.
എന്നാലും ഇത് രണ്ടുമൂന്നു മാസം തുടർച്ചയായി കഴിക്കുമ്പോൾ മാത്രമേ റിസൾട്ട് ഉണ്ടാവുകയുള്ളൂ. അതുപോലെ വിളർച്ചയുടെ പ്രശ്നമുള്ളവർക്ക് ദിവസവും നെല്ലിക്ക കഴിക്കുന്നതിലൂടെ അയെൺ ശരീരത്തിൽ എത്തുന്നത് ആയിരിക്കും. അതുപോലെ എല്ലു തേയ്മാനം എന്ന പ്രശ്നമുള്ളവർക്കും കഴിക്കാവുന്നതാണ്.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് വളരെ നല്ലതാണ്. നെല്ലിക്ക ജ്യൂസ് ആയി കഴിക്കുന്നതും വളരെ നല്ലതാണ് എന്നാൽ നേരിട്ട് കഴിക്കാൻ സാധിക്കുകയാണെങ്കിൽ അതും ഉത്തമമായിരിക്കും. ലൂസായി അരയ്ക്കുമ്പോൾ കുരു കളയാൻ മറക്കരുത്. അതുപോലെ തന്നെ നെല്ലിക്ക ഉണക്കിപ്പൊടിച്ച് ഈ പൊടി നിങ്ങൾ തലയിൽ തേക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സാധിക്കും മുടിയുടെ വളർച്ചയ്ക്കും അത് വളരെയധികം ഗുണം ചെയ്യുന്നതാണ്.