Marina Michael With a Disturbing Post : മലയാള സിനിമയിലെ യുവനടി ആണ് മറീന മൈക്കിൾ. എബി എന്ന സിനിമയിലൂടെയാണ് മറീന ആദ്യമായി നായികയായി അഭിനയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ നടിയുടെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുള്ള ഒന്നാണ്. മറീനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ആരാധകരെയും മലയാളസിനിമ ലോകത്തെയും നൊമ്പരപ്പെടുത്തുന്നത്. ഏറെനാളായി ക്യാൻസർ ബാധിതനായിരുന്നു മറീനയുടെ പിതാവ് മൈക്കിൾ. കഴിഞ്ഞ ദിവസമാണ് പിതാവ് മരണപ്പെടുന്നത്.
പിതാവിന്റെ മരണശേഷം ശരീരം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിന് ദാനം ചെയ്തിരിക്കുകയാണ് കുടുംബം. നടി തന്നെയാണ് ആശുപത്രിയിൽ നിന്നും ലഭിച്ച സാക്ഷ്യപത്രം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കു മുന്നിൽ പങ്കുവെച്ചത്. ഒപ്പം ഒരു കുറിപ്പും നടി എഴുതിയിരുന്നു. ജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നുന്ന നിമിഷമാണ് ഇതെന്നും, അച്ഛൻ തന്റെ സൂപ്പർഹീറോ ആണെന്നും മറീന മൈക്കിൾ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്ന കുറിപ്പിൽ പറയുന്നു.
അച്ഛന്റെ ശരീരം ദാനം ചെയ്തിരിക്കുകയാണ്. അതിലൂടെ എന്റെ അച്ഛൻ സൂപ്പർ ഹീറോ ആയിരിക്കുകയാണ് എന്നാണ് പോസ്റ്റിൽ നടി പറയുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കുടുംബത്തിന്റെ മാതൃകാപരമായ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ടും, കുടുംബത്തിന്റെ ദുഃഖം ഉൾക്കൊണ്ടും കമന്റ് ചെയുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ നടിയുടെ നൊമ്പരപ്പെടുത്തുന്ന ഈ പോസ്റ്റ് ആരാധകരെയും ഏറെ വിഷമിപ്പിക്കുകയാണ്.
നടി ഒരു അഭിമുഖത്തിൽ സിനിമയിൽ വരുന്നതിന് മുമ്പുള്ള തന്റെ ജീവിതം തുറന്നു പറഞ്ഞിരുന്നു. ഈ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിനു പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള നടിയാണ് മറീന മൈക്കിൾ. സിനിമയിലും മോഡലിംഗ് രംഗത്തും സജീവമായ മറീനയെ നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്.
View this post on Instagram