How To Store Tamarind Long Time : സാധാരണ കറികളിൽ എല്ലാം തന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാളൻപുളി. പണ്ടുകാലങ്ങളിൽ വീടുകളിൽ എല്ലാം തന്നെ വാളൻപുളി കുറെ വർഷങ്ങളോളം കേടുവരാതെ സൂക്ഷിച്ച് വയ്ക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരും തന്നെ അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടുതന്നെ പൂത്തു പോവുകയും കേടായി പോവുകയും ചെയ്യുന്നു.
ഇനി അതിനെ അനുവദിക്കരുത്. വളരെ കൃത്യമായി എങ്ങനെ പോയി സൂക്ഷിച്ചു വയ്ക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാം വാങ്ങുന്ന പുളി നന്നായി വൃത്തിയാക്കി എടുക്കണം. പുള്ളിയുടെ ഉള്ളിലുള്ള കുരുവും മറ്റ് സാധനങ്ങളും എല്ലാം കളഞ്ഞു വൃത്തിയാക്കി ഒരു പേപ്പറിൽ വിതറി ഇടുക. വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കുക. പുളി നന്നായി ഉണങ്ങിയതിനു ശേഷം ഒരു ഭരണി എടുക്കുക.
ഭരണിയിലേക്ക് ആദ്യം കുറച്ച് പുളി വെച്ചുകൊടുക്കുക. ശേഷം അതിനു മുകളിലായി കല്ലുപ്പ് വിതറുക. അതിനുമുകളിൽ വീണ്ടും പുളി വയ്ക്കുക. വീണ്ടും കല്ലുപ്പ് വിതറുക. ഈ രീതിയിൽ എല്ലാം പുളിയും വെച്ച് ആ പാത്രം നിറയ്ക്കുക . ശേഷം അതിനുമുകളിൽ അടപ്പ് വെച്ച് ഒരു തുണികൊണ്ട് മൂടി മുറുക്കി കെട്ടിവയ്ക്കുക. ശേഷം വെള്ളം തട്ടാത്ത ഒരു സ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുക.
ഈ രീതിയിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ വർഷങ്ങൾ കഴിഞ്ഞാലും പുളികേട് വരാതെ അതുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കും. ആവശ്യത്തിന് അനുസരിച്ച് എടുക്കുമ്പോൾ അതിലേക്ക് ഒട്ടും വെള്ളം തട്ടാതെ സൂക്ഷിക്കുക. എല്ലാ വീട്ടമ്മമാരും ഇതുപോലെ പൊളി സൂക്ഷിച്ച് വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.