പണ്ടുകാലങ്ങളിൽ എല്ലാം വീടുകളിൽ പുളി സൂക്ഷിച്ചുവയ്ക്കുന്ന പതിവുണ്ടായിരുന്നു. മിക്കവാറും വീടുകളിൽ എല്ലാം പുളിമരം ഉണ്ടാകും അവയിൽ പുളി ഉണ്ടാകുന്ന കാലങ്ങളിൽ എല്ലാം തന്നെ ഒരു വർഷത്തേക്ക് എല്ലാം പുളി കേടു വരാതെ സൂക്ഷിച്ചുവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് എല്ലാവരും തന്നെ കടകളിൽ നിന്നാണ് പുളി വാങ്ങിക്കുന്നത്. ആരും തന്നെ വീട്ടിൽ സൂക്ഷിച്ചുവയ്ക്കുന്നവർ ഇല്ല. എന്നാൽ ഇനി എല്ലാവർക്കും തന്നെ വീട്ടിൽ പുളി കുറെ നാളത്തേക്ക് സൂക്ഷിച്ചു വയ്ക്കാം.
ഇത് എങ്ങനെയാണോ ഉറുമ്പ് കയറാതെയും പൂപ്പൽ വരാതെയും കൃത്യമായി സൂക്ഷിച്ചു വയ്ക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വാളൻപുളി എടുക്കുക ശേഷം അതിലെ നന്നായി തന്നെ വൃത്തിയാക്കി എടുക്കുക. പുളിയിലുള്ള തോടും ആവശ്യമില്ലാത്ത അതിന്റെ ബാക്കി ഭാഗങ്ങളെല്ലാം തന്നെ കളയുക. അതിനുശേഷം ഒരു മുറത്തിലാക്കി നല്ല വണ്ണം വെയിലുള്ള സമയത്ത് ഉണക്കിയെടുക്കുക. നല്ലതുപോലെ തന്നെ ഡ്രൈയായി എടുക്കേണ്ടതാണ്.
അതിനുശേഷം ഒരു മൺഭരണി എടുക്കുക. മൺഭരണി തന്നെ എടുക്കണം അപ്പോൾ മാത്രമാണ് കുറെ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ സാധിക്കുന്നത്. ശേഷം ആദ്യം ഭരണ യിലേക്ക് ഉണക്കിയെടുത്ത പുളി ഇട്ടുകൊടുക്കുക. ശേഷം അതിനു മുകളിലായി കുറച്ച് കല്ലുപ്പ് വിതറി ഇടുക. വീണ്ടും അതിനു മുകളിൽ പുളി ഇടുക. ശേഷം കല്ലുപ്പ് വിതറുക. ഇതേ രീതിയിൽ മൺഭരണി നിറക്കുക. അതിനുശേഷം മൂടിവെച്ച് ഒരു തുണികൊണ്ട് അതിനുമുകളിൽ ചുറ്റി കിട്ടുക.
ശേഷം ഒട്ടും നനവ് തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുക. അതുപോലെ അടുത്ത ഒരു ടിപ്പ് വാളൻപുളി കുറച്ച് സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ശേഷം അരിച്ചെടുത്ത് നല്ലതുപോലെ ചൂടാക്കുക ചൂടാക്കുന്ന സമയത്ത് അതിലേക്ക് കുറച്ചു ഉപ്പും കൂടി ചേർക്കുക ശേഷം നല്ലതുപോലെ കുറുകി വരുമ്പോൾ ഓഫ് ചെയ്യുക. ചൂടാറി കഴിഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.