വീട്ടിൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാം, ഇങ്ങനെ ചെയ്തു നോക്കൂ…

തേങ്ങ ഉപയോഗിച്ചാണ് ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നത് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തേങ്ങ ചിരകുകയോ ആട്ടുകയോ ചെയ്യാതെ തന്നെ വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാം അതിനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന വെളിച്ചെണ്ണയ്ക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത്.

ഒരു കുക്കറിനകത്തേക്ക് രണ്ട് തേങ്ങ ഇട്ടു കൊടുക്കുക. അത് പൊളിക്കുകയോ ചിരവുകയും ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. തേങ്ങയുടെ മുകളിലുള്ള ചകിരി കളഞ്ഞതിനുശേഷം കുക്കറിനകത്തേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കണം. കുക്കറിൽ വച്ച് രണ്ട് വിസിൽ അടിച്ചതിനു ശേഷം ഫ്രെയിം ഓഫാക്കുക. ചൂടാറിയതിനു ശേഷം അത് എടുക്കുക തേങ്ങ വെന്തു കിട്ടിയ വെള്ളം വളരെ ഉപകാരപ്രദം ഉള്ളതാകുന്നു.

ശരീരത്തിലെ വിവിധ തരത്തിലുള്ള വേദനകൾ മാറ്റുവാൻ ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തിൽ മുക്കി ആവി പിടിക്കുകയാണെങ്കിൽ വേദനകൾ വേഗത്തിൽ തന്നെ മാറികിട്ടും. തേങ്ങ അതിൽ നിന്നും പൊട്ടിച്ചെടുക്കുക. വെളിച്ചെണ്ണ തയ്യാറാക്കുന്നതിനായി തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. അരിഞ്ഞുവെച്ച തേങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ചെറുതായി ക്രഷ് ചെയ്തു കൊടുക്കുക.

അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുത്ത തേങ്ങാ പാല് പിഴിഞ്ഞെടുക്കണം. ഒരു തുണി ഉപയോഗിച്ച് വേണം തേങ്ങാപ്പാല് പിഴിഞ്ഞ് എടുക്കുവാൻ. കുറച്ച് സമയം തേങ്ങാപ്പാൽ ഫ്രിഡ്ജിനകത്ത് വയ്ക്കുക. ചെറുതീയിൽ തേങ്ങാപ്പാല് ചൂടാക്കി എടുക്കുക. ഇത് വറ്റി തുടങ്ങുമ്പോൾ വെളിച്ചെണ്ണ അതിൽ തെളിഞ്ഞുവരുന്നതായി കാണാം. കുട്ടികൾക്ക് തേച്ചു കുളിപ്പിക്കാനായി ഇങ്ങനെ തയ്യാറാക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.