പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് പൂർണിമ ഇന്ദ്രജിത്ത്. വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് സാധിച്ചു. തനിക്ക് കിട്ടുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കാനും ആരാധകരത്തിലേക്ക് എത്തിക്കാനും സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പൂർണിമയെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്.
മലയാള സിനിമയിൽ നിന്ന് പിന്മാറി എങ്കിലും ഇന്നും ഈ താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. 40 വർഷങ്ങൾക്ക് മുൻപുള്ള സാരി ഉടുത്താണ് പൂർണിമ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള ഈ സാരിയിൽ സിൽവർ നിറത്തിലുള്ള ബോർഡർ ആണ് നൽകിയിട്ടുള്ളത്.
ഈ നിറത്തിന്റെ കോമ്പിനേഷൻ തന്നെ സാരിക്ക് ഒരുപാട് ഭംഗി കൂട്ടുന്നു. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. പൂർണിമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. 40 വർഷം മുമ്പുള്ള സാരി ആണെന്ന് പറയുമ്പോൾ ഒട്ടും തന്നെ വിശ്വസിക്കാനാകാതെയാണ് മലയാളികൾ. ഇത്രയും പഴക്കമുള്ള സാരിയായിരുന്നിട്ട് പോലും ഇത്രയ്ക്കും മനോഹരമായിരുന്നോ എന്നും ഇതിന്റെ കളർ കോമ്പിനേഷൻസ് വളരെ ഭംഗിയായിട്ടുണ്ടെന്നും, പൂർണിമക്ക് ഇത് നന്നായി ചേരുന്നുണ്ടെന്നും ആരാധകർ അറിയിക്കുന്നുണ്ട്.
അഭിനയ ജീവിതത്തിൽ നിന്നും മാറിയ പൂർണിമ പ്രാണ എന്ന സംരംഭവുമായി മുന്നോട്ടു പോവുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായതുകൊണ്ട് തന്നെ ആരാധകരുമായി എപ്പോഴും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. സിനിമയിൽ നിന്ന് മാറിയെങ്കിലും ഒരുപാട് പേരാണ് താരത്തെ ഇന്നും സ്നേഹിക്കുന്നത്. മഞ്ജു വാര്യർ, ഭാവന, നവ്യ നായർ എന്നിവർ സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത് പോലെ പൂർണമിയുടെയും തിരിച്ചുവരവിനായാണ് മലയാളികൾ കാത്തിരിക്കുന്നത്.