തമിഴ് സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നായികമാരിൽ ഒരാളാണ് രാധിക ശരത് കുമാർ. അഭിനയരംഗത്ത് മാത്രമല്ല നിർമ്മാണ രംഗത്തും രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന താരമാണ് രാധിക.തമിഴ് ചലച്ചിത്ര താരം ശരത് കുമാറാണ് രാധികയുടെ ഭർത്താവ്. മമ്മൂട്ടി നായകനായ പഴശ്ശിരാജ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് ചെയ്തത് ശരത് കുമാർ ആയിരുന്നു.
1978ൽ പുറത്തിറങ്ങിയ കിഴക്കേ പോകും റെയിൽ എന്ന തമിഴ് അഭിനയ രംഗത്തേക്ക് രാധിക കടന്നു വരുന്നത്. തുടർന്ന് ഇങ്ങോട്ട് ഒരുപാട് മുൻനിര നായകന്മാരോടൊപ്പം അഭിനയിച്ചു. ഒരുപാട് ആരാധകരാണ് രാധികയ്ക്ക് ഉള്ളത്. കഴിഞ്ഞദിവസം തന്റെ അറുപതാം പിറന്നാൾ വളരെ ആഘോഷമായി ആണ് ഇവർ നടത്തിയത്. സിനിമാതാരം രാധയാണ് ചിത്രങ്ങൾ പങ്കുവെച്ചത് നിമിഷനേരങ്ങൾക്കകം ചിത്രങ്ങൾ വൈറൽ ആയി മാറുകയായിരുന്നു.
തമിഴ് സിനിമ ലോകത്തെ മുൻനിര നായകന്മാർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സിനിമയുടെ നടിപ്പിൻ നായകൻ സൂര്യ അടക്കം നിരവധി താരങ്ങൾ ആണ് ചടങ്ങിൽ പങ്കെടുത്തത്.സിനിമ മാത്രമല്ലനിരവധി സീരിയലുകളും താരം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം ആക്കിയ നായിക ആണ് രാധിക. ശരത്കുമാറും രാധികയുമായുള്ള വിവാഹം നടന്നത് 2001 ൽ ആണ്.
ഇവർക്ക് ഒരു മകളും ഉണ്ട്. ഏതായാലും രാധികയുടെ പിറന്നാൾ ചടങ്ങിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്ആരാധകർ ഇപ്പോൾ.വലിയ ആഘോഷമാക്കി നടത്തിയ ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് നടി രാധ പറഞ്ഞത് ഇങ്ങനെ ജന്മദിന പാർട്ടി സൂപ്പർ ആയിരുന്നു അനുഗ്രഹിക്കപ്പെട്ടവരായി തുടരുക നിങ്ങളെ ഏറെ ഇഷ്ട്ടപ്പെടുന്നു.
View this post on Instagram