നല്ല ആരോഗ്യത്തിന് ഉണക്കമുന്തിരി വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് ആ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അതുപോലെ വിളർച്ച അനീമിയ പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നു.
അതുപോലെ ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു ഇത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുകയും അതുവഴി മലബന്ധ പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. ഇത് ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുന്നു. രക്തപ്രവാഹം വർദ്ധിക്കുന്നതോടെ കോശങ്ങളിലേക്ക് ആവശ്യമായ ഓക്സിജനും ഇതുവഴി ലഭിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ നല്ല ഉറക്കത്തിന് സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. അതുപോലെ സന്ധിവാതം, രക്തവാദം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇതു വളരെയധികം സഹായമാണ് ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സിയും കാൽസ്യവും ഇതുപോലുള്ള പ്രകൃതിദത്തമായ വീക്കങ്ങൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.
അതുപോലെ അമിതമല്ലാത്ത ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു. കൂടാതെ അമിതവണ്ണത്തെ ഇത് തടയുകയും ചെയ്യുന്നു. ഉണക്കമുന്തിരി രോഗപ്രതിരോധശേഷി നൽകുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ആൻഡ് ഫംഗൽ ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്. ശരീരത്തിൽ ഉണ്ടാക്കുന്ന അണുബാധയെ ഇത് ഇല്ലാതാക്കുന്നു. അപ്പോൾ ഇത്രയേറെ ആരോഗ്യഗുണങ്ങളാണ് കുതിർത്തു വെച്ചാൽ ഉണക്കമുന്തിരിയും അതിന്റെ വെള്ളവും കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.