രാജുവേട്ടന് പണികൊടുത്തത് മലയാളികളുടെ പ്രിയങ്കരി നസ്രിയ.. പ്രിത്വിക്ക് കിട്ടിയ പണി എന്തെന്നെറിയാമോ??

മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച നായികയാണ് നസ്രിയ ഫഹദ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമകളിൽ അഭിനയിച്ച് ആരാധക ഹൃദയം കീഴ്പ്പെടുത്തിയ താരമാണ് നസ്രിയ എന്ന് പറയാൻ സാധിക്കും. തന്റെ ക്യൂട്ട്നെസ്സിന് പകരം വെക്കാൻ ആരും തന്നെ മലയാളം സിനിമയിൽ ഇല്ല എന്ന് നിസംശയം പറയാം. അത്രമാത്രം മലയാളികൾ നെഞ്ചോട് ചേർത്ത നായികയാണ് നസ്രിയ. തന്റെ അഭിനയത്തിലൂടെ കഴിവുകൾ തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഈ താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.

നസ്രിയയുടെ ഏതൊരു വാർത്തയും ഒപ്പം തന്നെ ചിത്രങ്ങളും നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്രമാത്രം ഈ താരത്തിന്റെ വിശേഷങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നസ്രിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. നടൻ പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു നടൻ പൃഥ്വിരാജിന്റെ പിറന്നാൾ വളരെ ഗംഭീരമായി ആഘോഷിച്ചത്.

അക്കൂട്ടത്തിൽ ആശംസകളുമായി നസ്രിയയും എത്തിയിരുന്നു. താരത്തിന്റെ ആശംസയാണ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. ഹാപ്പി ബർത്ത് ഡേ ടു മൈ ബ്രദർ. ഏറ്റവും മധുരവും ദയയും നിറഞ്ഞ ജന്മദിനം ആകട്ടെ. നി ആഗ്രഹിക്കുന്നതെല്ലാം നി അർഹിക്കുന്നു. ഹാപ്പി 40 എല്ലാവരും അറിയട്ടെ പ്രായം എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. പ്രിത്വിയുടെ പ്രായം കേട്ട് ഞെട്ടലോടെ ആണ് മലയാളികൾ. എന്ത് തന്നെ ആയാലും ഈ പണി വളരെ രസകരമാണെന്നും ആരാധകർ പറയുന്നു.

ഏതാനും ചുരുക്കം സിനിമകളിൽ മാത്രമേ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ എങ്കിലും നസ്രിയക്ക് സ്വന്തം സഹോദരനെ പോലെയാണ് പ്രിത്വിരാജ്. ഇരു കുടുംബങ്ങളും തമ്മിൽ അടുത്ത ബന്ധമാണ് എന്ന് പറയാം. സിനിമയ്ക്ക് അകത്തും പുറത്തും വളരെ അധികം സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് നസ്രിയ. അതിനാൽ തന്നെ ഏവരും ഒരുപാട് ഇഷ്ടപെടുന്ന ആളാണ് നസ്രിയ. പ്രിത്വിയുടെയും നസ്രിയയുടെയും ഈ അടിപൊളി ചിത്രങ്ങൾക്ക് ധാരാളം പേരാണ് ലൈക്കുകൾ നൽകുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *