ക്യൂട്ട് ഫാമിലി ചിത്രങ്ങളുമായി രമേഷ് പിഷാരടി!! പോരാളിയെ കാണാൻ ഇല്ലാലോ എന്ന് പറഞ്ഞ് ആരാധകർ.

മലയാളികൾക്ക് സുപരിചിതനായ നടനാണ് രമേഷ് പിഷാരടി. സിനിമകളിലൂടെ കോമഡി രംഗങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്ത് മലയാളികൾക്കു മുമ്പിൽ വന്ന രമേഷ് പിഷാരടിയെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. സിനിമകളിലേക്ക് എത്തും മുമ്പ് തന്നെ സ്റ്റാൻഡ് അപ്പ്‌ കോമേഡിയനായും അവതാരകനായും മലയാളികൾക്ക് മുമ്പിൽ എത്തിയിരുന്നു. എത്ര വലിയ ജനസാഗരത്തെ പോലും തന്റെ വാക്ചാതുര്യത്തിലൂടെ കയ്യിലെടുക്കാൻ രമേശ് പിഷാരടിക്ക് നിഷ്പ്രയാസം സാധിക്കാറുണ്ട്.

കൗണ്ടറുകളുടെ രാജാവ് എന്ന് പോലും പല ആരാധകരും രമേഷ് പിഷാരടി വിശേഷിപ്പിക്കാറുണ്ട്. താരത്തിന്റെ സംസാരം കേൾക്കാൻ ഒരുപാട് കൊതിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ താരത്തെ സംബന്ധിക്കുന്ന ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ രമേഷ് പിഷാരടി പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

തന്റെ മൂന്ന് മക്കൾക്കൊപ്പം വളരെ രസകരമായ നിമിഷങ്ങൾ ചെലവഴിക്കുകയാണ് രമേഷ് പിഷാരടി. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുന്നത്. താരം ഇടുന്ന ചിത്രങ്ങളെക്കാൾ കൂടുതൽ അതിന്റെ ക്യാപ്ഷനുകളാണ് ആരാധകരെ ഏറെ ശ്രദ്ധിക്കാറുള്ളത്. അത്രയേറെ രസകരമായ വാക്കുകൾ നിറച്ചാണ് ഓരോ ചിത്രങ്ങൾക്കും അടിക്കുറിപ്പുകൾ നൽകുന്നത്. ഇവർ മൂന്നു പേരെയും കൊണ്ട് തോറ്റു പോയതാണ് ഞാൻ എന്നാണ് ഈ ചിത്രത്തിനൊപ്പമുള്ള താരത്തിന്റെ വാക്കുകൾ.

ഈ ചിത്രത്തിന് താഴെ ആരാധകരും ധാരാളം കമന്റുകൾ നൽകുന്നു. ഇവരോട് പൊരുതി തോറ്റാൽ ബെട്ടിയിട്ട ബായ്ത്തണ്ട് പോലെയാവും കിടപ്പ് എന്നും, തോൽക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്നും ആരാധകർ പറയുന്നു. ഇവരുടെ ഈ ചിത്രത്തിൽ പിഷാരടിയുടെ ഭാര്യയെയും ആരാധകർ ചോദിക്കുന്നുണ്ട്. ധാരാളം പേരാണ് ഈ ക്യൂട്ട് ഫാമിലി ചിത്രത്തിന് ലൈക്കുകൾ നൽകുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *