അടിപൊളി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രമ്യ നമ്പീശൻ!! കിടിലൻ ലുക്കെന്ന് പറഞ്ഞ് ആരാധകർ.

മലയാളികൾക്ക് ഏവർക്കും സുപരിചിതയായ നടിയാണ് രമ്യ നമ്പീശൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികൾക്കു മുമ്പിൽ എത്തിയ രമ്യ നമ്പീശനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. പിന്നീട് ആനച്ചന്തം, പന്തയക്കോഴി, ട്രാഫിക് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നായികയായും സഹ നടിയായും അനേകം സിനിമകളിൽ അഭിനയിച്ച രമ്യ നല്ലൊരു ഗായികയും കൂടിയാണ്.

ഇവൻ മേഘരൂപൻ എന്ന സിനിമയിലെ ആണ്ടേ ലോണ്ടേ എന്ന പാട്ട് പാടിയാണ് സിനിമാ മേഖലയിൽ ഗായിക എന്ന സ്ഥാനം ഉറപ്പിച്ചത്. പിന്നീട് തട്ടത്തിൻ മറയത്തിലെ മുത്തുച്ചിപ്പി, വിജന സുരഭി തുടങ്ങി അനേകം ഗാനങ്ങളും പാടി നിരവധി ആരാധകരെ സ്വന്തമാക്കി. മലയാളികൾക്കിടയിൽ മാത്രമല്ല തെലുങ്ക് തമിഴ് തുടങ്ങിയ അന്യ ഭാഷകളിലും താരം ഗാനം ആലപിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ രമ്യ നമ്പീശൻ തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡീയോകളും ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയും അതേ നിറത്തിലുള്ള ബ്ലൗസും ധരിച്ച് കൂളിംഗ് ഗ്ലാസ് വെച്ച് അതിസുന്ദരി ആയിട്ടാണ് ചിത്രങ്ങളിൽ രമ്യ എത്തുന്നത്. ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കുകയായിരുന്നു.

കെ സാൻഫീർ സംവിധാനം ചെയ്ത ‘പീസ്’ എന്ന മലയാളം സിനിമയാണ് താരം ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും ഈ സിനിമയ്ക്ക് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.

 

View this post on Instagram

 

A post shared by RAMYA NAMBESSAN (@ramyanambessan)

Leave a Reply

Your email address will not be published. Required fields are marked *