നമ്മുടെ വീടുകളിലെ ശല്യക്കാരായ എലി പാറ്റ കൊതുക് എന്നിവയൊക്കെ തുരുത്താനുള്ള നല്ലൊരു മാർഗം ഉണ്ട്. സാധാരണയായി നമ്മൾ ഇവയൊക്കെ തുരത്തുന്നതിനായി കടകളിൽ നിന്നും വിഷ വസ്തുക്കൾ വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല നമ്മുടെ വീടുകളിൽ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് അവയെ തുരത്തുവാൻ സാധിക്കും.
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രണ്ട് സൂത്രങ്ങളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരു പാത്രത്തിലേക്ക് കുറച്ചു ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക, ഇതിനു പകരം കടലപ്പൊടിയോ ബിസ്ക്കറ്റിന്റെ പൊടിയോ എടുക്കാവുന്നതാണ്. പിന്നീട് അതിലേക്ക് കുറച്ച് പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്തു കൊടുക്കുക.
അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം അവസാനമായി നമ്മൾ ചേർത്തു കൊടുക്കേണ്ടത് ബാത്റൂമിൽ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഹാർപ്പിക്കു പോലുള്ള ഏതെങ്കിലും ലിക്വിഡ് ആണ്. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏതു ലിറ്റർ വേണമെങ്കിലും ഇതിനായി ചേർത്ത് കൊടുക്കാവുന്നതാണ്. ഒട്ടും തന്നെ വെള്ളം ഒഴിക്കാതെ ആവശ്യത്തിനുള്ള ലിക്വിഡ് ഉപയോഗിച്ച് കുഴച്ചെടുക്കുക.
കയ്യിൽ ഒരു ഗ്ലൗസ് ഇട്ടതിനു ശേഷം നന്നായി മാവ് രൂപത്തിൽ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി മാറ്റുക. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഗോതമ്പ് വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം എലികളെ കൂടുതലായി ആകർഷിക്കും. അവ കൂടുതൽ ആയി വരുന്ന ഭാഗങ്ങളിൽ വെച്ചുകൊടുക്കുക. ഇത് കഴിക്കുന്നതിലൂടെ എലികളുടെ വയറിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് ആ ഭാഗത്തേക്ക് വരികയുമില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.