എലി ശല്യം പൂർണമായും മാറ്റാൻ ഇതിലും നല്ലൊരു എളുപ്പവഴി വേറെയില്ല…

എലി ശല്യം കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പല വീടുകളിലും എലികളെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. എലി ശല്യം ഒഴിവാക്കുന്നതിനായി നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർ ഉണ്ട്. അതിനായി വിപണിയിൽ ഒട്ടേറെ ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഇത്തരം ഉൽപ്പന്നങ്ങൾ അപകടകരമായതുകൊണ്ടുതന്നെ കുട്ടികളുള്ള വീടുകളിൽ തികച്ചും ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.

എലികളെ തുരത്തുന്നതിനുള്ള നല്ലൊരു കിടിലൻ വിദ്യയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇനി ആരും തന്നെ എലി വിഷം വെച്ച് എലിനെ കൊല്ലേണ്ട ആവശ്യമില്ല മാളത്തിൽ ഒളിച്ചിരിക്കുന്ന എലിയെ പോലും തുരുത്തുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ പറയാൻ പോകുന്നത്. വീടുകളിൽ മാത്രമല്ല ഷോപ്പുകളിലും എലി ശല്യം നേരിടുന്നവരുണ്ട് അതിൽ നിന്നെല്ലാം നല്ലൊരു പരിഹാരം കൂടിയാണിത്.

ഈ രീതി ചെയ്യുന്നതുമൂലം എലികൾ ഒരിക്കലും ചാവുന്നില്ല അവയെ തുരുത്തി ഓടിക്കാൻ മാത്രം സാധിക്കുകയുള്ളൂ. ഇതിനായി കോട്ടൺ പഞ്ഞിക്കൽ വാങ്ങിക്കുക, അവ ചെറിയ ബോളുകൾ ആക്കി മാറ്റേണ്ടതുണ്ട്. തുരപ്പൻ എലികൾക്ക് വേണ്ടി വലിയ ബോളുകളും ചെറിയ എലികൾക്ക് ആയി ചെറിയ ബോളുകളും ഉണ്ടാക്കിയെടുക്കണം. ശർക്കര പൊടിച്ച് കട്ടയില്ലാതെ പൊടി രൂപത്തിൽ ആക്കി എടുക്കുക.

ശർക്കരയിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായി അലിയിച്ചെടുക്കണം. ശർക്കര ലായനിയിലേക്ക് രണ്ടോ മൂന്നോ പാരസെറ്റമോൾ ഗുളികകൾ പൊടിച്ചു ചേർത്തു കൊടുക്കണം. കോട്ടൻ പഞ്ഞിയുടെ ബോളുകൾ ശർക്കര പാനീയത്തിൽ നന്നായി മുക്കി എടുക്കണം. എലി കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഇവ വെച്ചു കൊടുക്കണം. എലികളെ ഓടിക്കാൻ ഉള്ള നല്ലൊരു കിടിലൻ വിദ്യയാണിത്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.