മിക്കവാറും എല്ലാവരും തന്നെ വീടുകളിൽ ഇപ്പോൾ നോൺസ്റ്റിക്കിന്റെ പാത്രങ്ങളെല്ലാം ഉപയോഗിക്കാറുണ്ട് ഫ്രയിങ് പാൻ ദോശ പാൻ മറ്റു പാത്രങ്ങളെല്ലാം സാധാരണയായി എല്ലാവരും ഉപയോഗിച്ച് വരാറുള്ളതാണ്. എന്നാൽ ഇത് കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും അതിന്റെ കോട്ടിംഗ് നഷ്ടപ്പെട്ടു പോകുന്നത് കാണാം. സാധാരണ എല്ലാവരും പറയാറുള്ളത് കോട്ടിങ്ങ് നഷ്ടപ്പെട്ടുപോയ പാത്രത്തിൽ പിന്നീട് ഭക്ഷണം ഉണ്ടാക്കാൻ പാടില്ല എന്നാണ്.
കാരണം പൊടിഞ്ഞുവരുന്ന അതിന്റെ കോട്ടിങ്ങ് ഭക്ഷണപദാർത്ഥങ്ങളിലും പെടും അതായിരിക്കും നാം കഴിക്കാനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുകയും ചെയ്യും. എന്നാൽ ഇത്തരം പാത്രങ്ങൾ വീണ്ടും യാതൊരു കുഴപ്പവും ഇല്ലാതെ ഉപയോഗിക്കുന്നതിനെ വളരെ എളുപ്പമാണ്.
അതിനായി ചെയ്യേണ്ടത് ആദ്യം കോട്ടിംഗ് പോയ നോൺസി പാത്രം എടുത്ത് ഒരു സാൻഡ് പേപ്പർ ഉപയോഗിച്ചുകൊണ്ട് അതിന്റെ കോട്ടിംഗ് കളഞ്ഞെടുക്കുക. കുറച്ച് സമയം എടുത്താണെങ്കിൽ കൂടിയും എല്ലാം കളഞ്ഞ് എടുക്കുക. കോട്ടിംഗ് മുഴുവൻ പോകുമ്പോൾ തന്നെ ഒരു അലുമിനിയം പാത്രം പോലെ അത് കാണപ്പെടും. ശേഷം നന്നായി കഴുകി എടുക്കുക.
ഈ താൻ ഇപ്പോൾ നിങ്ങൾക്ക് എന്ത് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. മീനു ഇറച്ചിയോ ഫ്രൈ ചെയ്യുന്നതിനോ അല്ലെങ്കിൽ ദോശ ഉണ്ടാക്കുന്നതിനോ എല്ലാം തന്നെ ഉപയോഗിക്കാം. ഒട്ടിപ്പിടിക്കാതിരിക്കാൻ കുറച്ചു വെളിച്ചെണ്ണ ആദ്യം പുരട്ടി കൊടുക്കുക. ശേഷം ധാരാളമായി തന്നെ ഉപയോഗിക്കാവുന്നതാണ്. എല്ലാവരും തന്നെ ഇതുപോലെ കോട്ടിങ്ങ് പോയാൽ നോൺസ്റ്റിക് പാത്രം ഇതുപോലെ ചെയ്തെടുക്കൂ. Credit : infro tricks